താൾ:56E235.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 11 —

ഈ സൂക്തം വളരെ നൂതനമാകുന്നു എന്നു വിദ്വാ
ന്മാർ അഭിപ്രായപ്പെട്ടിരിക്കുന്നു.
1. പുരുഷൻ സഹസ്രശീൎഷവും ഉള്ളവനത്രെ
ആകുന്നു.
ആയിരം കണ്ണുകളും ആയിരം കാലുകളുമുള്ള
വൻ തന്നേ.
അവൻ ഭൂമിയെ എല്ലാടവും ചുറ്റിമറെക്കുന്നു.
പത്തു വിരൽ വിശാലമായി അതിനെ കവി
ഞ്ഞു നില്ക്കുന്നു.
2. പുരുഷനായവൻ ഈ വിശ്വമത്രെ ആകുന്നു.
ഭൂതമായതും ഭവ്യമായതും എല്ലാം അവനത്രെ.
അമൃതത്വവും അവന്റെ കൈവശമായിരി
ക്കുന്നു.
അന്തംകൊണ്ടു അവൻ ആരോഹണം പ്രാപി
ക്കുന്നതു കൊണ്ടത്രെ.
3. അവന്റെ മഹിമ ഇത്രോടം തന്നെയാകുന്നു.
എങ്കിലും പുരുഷൻ അതിനേക്കാൾ വലിയ
വൻ തന്നേയാകുന്നു.
സൎവ്വഭൂതങ്ങളും അവന്റെ കാലംശം ആകുന്നു.
അവന്റെ മുക്കാലംശം സ്വൎഗ്ഗത്തിൽ അമൃത
മായതു തന്നേ.
4. മുക്കാൽ അംശമുള്ളവനായി പുരുഷൻ ഉദി
ച്ചിരിക്കുന്നു.
പിന്നെ ഇഹത്തിൽതന്നേ അവന്റെ കാലം
ശം ഉളവായ്വന്നു:
അവിടെ നിന്നവൻ എല്ലാടവും വിക്രമിച്ചി
രിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/13&oldid=200081" എന്ന താളിൽനിന്ന് ശേഖരിച്ചത്