താൾ:56E235.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 10 —

സകലവും വേർതിരിച്ചു കൂടാതവണ്ണം വെള്ള
മായിരുന്നു.
അന്നു ശൂന്യത്താൽ ചുറ്റപ്പെട്ട ശൂന്യം ഏതാ
യിരുന്നുവോ.
ആ ഏകം തപസ്സിനാൽ ഏറ്റവും അധികം
വൎദ്ധിച്ചു വന്നു.
4. അങ്ങിനെയിരിക്കെ ആദിയിൽ കാമം ഉളവാ
യ്വന്നു.
ഇതു മനസ്സിന്റെ ഒന്നാമത്തെ ബീജം ആയി
രുന്നു
ഹൃദയത്തിൽ ഭക്തിപൂൎവ്വം ധ്യാനിച്ചു കൊണ്ടു
വിദ്വാന്മാർ
ഇതു സത്തിന്നും അസത്തിന്നും തമ്മിലുള്ള ബ
ന്ധമാകുന്നു എന്നു കണ്ടറിഞ്ഞിരിക്കുന്നു.
5. ഇങ്ങിനെ നിശ്ചൈതന്യജീവനെ കാണിച്ച
രശ്മികൾ എവിടേയായിരുന്നു? അന്നു ജഗ
ത്തെവിടേയായിരുന്നു? അതിന്റെ ഉത്ഭവ
രഹസ്യം ആൎക്കറിയാം.
6. അതുണ്ടാക്കപ്പെട്ടതോ ഉണ്ടാക്കപ്പെടാത്തതോ?
ഇതു അത്യുന്നതനായ സൎവ്വജ്ഞൻ അറിയു
മായിരിക്കും. പക്ഷെ അവനും അറികയി
ല്ലെന്നു വരുമോ? (ഡിൽഗർ: ഉപ: ഭാ:)

ഈ സൂക്തത്തിന്റെ അന്ത്യഭാം ഗേനാക്കിയാൽ
ലോകോത്ഭവരഹസ്യം മനുഷ്യന്നു അഗ്രാഹ്യമാണെ
ന്നു കാണുന്നു. ഋഗ്വേദത്തിലെ ശ്രുതിപ്പെട്ട പുരു
ഷസൂക്തത്തിൽ ലോകോത്ഭവത്തെക്കുറിച്ചു പറ
ഞ്ഞതു താഴെ ചേൎക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/12&oldid=200079" എന്ന താളിൽനിന്ന് ശേഖരിച്ചത്