താൾ:56E230.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നാം ചിത്രം.

ഇതു പാപിയുടെ ഹൃദയാവസ്ഥയെ
സൂചിപ്പിക്കുന്ന ചിത്രമാകുന്നു.

മുഖരൂപം തരക്കേടില്ല എന്നു തോന്നിപ്പോകാമെ
ങ്കിലും മുഖത്തു സ്ഥിരമായ ഒരു തെളിവില്ല. ഹൃദയമോ
പാപത്തിന്നധീനമായ്ക്കിടക്കുന്നു. നടുവിൽ കാണുന്നതു ദൈ
വശത്രുവായ പിശാചാകുന്നു. അവൻ രാജാവായി വാഴുന്ന
തുകൊണ്ടു മനുഷ്യന്നു പാപം ചെയ്യാതിരിപ്പാൻ നിവൃത്തി
യില്ല. ചുറ്റും കാണുന്ന മൃഗങ്ങൾ അവന്റെ ചേകവരാ
കുന്നു. അവ മനുഷ്യന്റെ ഓരോ ദുൎഗ്ഗുണങ്ങളെയും പാപ
ങ്ങളെയും സൂചിപ്പിക്കുന്നു. വലഭാഗത്തു മീതെയുള്ള മൃഗ
രാജാവായ സിംഹം അഹങ്കാരത്തിന്നു ദൃഷ്ടാന്തം. ഞാൻ
തന്നേ വലിയവൻ, എനിക്കു മീതെ ആരുമില്ല, ശേഷമുള്ളവ
നിസ്സാരം എന്ന ഭാവമല്ലയോ സിംഹഗുണം. അതിന്നു വി
രോധമായി വല്ലതും കണ്ടാൽ ഉടനെ കോപവും ഈൎഷ്യയും
പുറപ്പെടുകയും ചാടി വീഴുകയും ചെയ്യും. ലോകത്തിലെ
ജനങ്ങൾ മിക്കപേരും ഈ സ്വഭാവക്കാരാകുന്നു. സാധുക്ക
ളിൽപോലും സിംഹസ്വഭാവം ഉണ്ടു.

സിംഹത്തിന്റെ താഴെ മന്ത്രിയായ കുറുക്കൻ നി
ല്ക്കുന്നു. ബലത്താൽ സാധിക്കാത്തതു കൌശലത്താലും ചതി
പ്രയോഗത്താലും സാധിപ്പിക്കുന്നവനാകുന്നു കുറുക്കൻ. അ

"https://ml.wikisource.org/w/index.php?title=താൾ:56E230.pdf/9&oldid=197816" എന്ന താളിൽനിന്ന് ശേഖരിച്ചത്