താൾ:56E230.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാനുഷഹൃദയദൎപ്പണം.

ഈ പുസ്തകത്തിൽ മനുഷ്യന്റെ ഹൃദയാ
വസ്ഥ എങ്ങിനെ എന്നു ചിത്രമുഖേന വിവ
രിച്ചിരിക്കുന്നു. മാനുഷഹൃദയം ദ്വിവിധമാ
കുന്നു. അതു ഒന്നുകിൽ ദൈവത്തിന്നു, അ
ല്ലെങ്കിൽ പിശാചിന്നും പാപത്തിന്നും വശ
മായി ദൈവമന്ദിരമോ പിശാചിന്റെ പാൎപ്പി
ടമോ ആയിരിക്കും. മനുഷ്യന്റെ ഗുണലക്ഷ
ണങ്ങൾ മുഖത്തു കിഞ്ചിൽ പ്രത്യക്ഷമാകാ
മെങ്കിലും (അന്തൎഗ്ഗതം) ഹൃദയാവസ്ഥ തിരി
ച്ചറിവാൻ ആൎക്കും സാധിക്കുന്നതല്ല. "ച
ക്കയല്ല ചൂന്നു നോക്കുവാൻ." അതു സൂക്ഷ്മമാ
യി അറിയുന്ന ദൈവം തിരുവചനത്തിൽ
അതു വെളിപ്പെടുത്തി കൊടുത്തിരിക്കുന്നു.
അതുകൊണ്ടു അന്യന്റെ ഹൃദയമല്ല, എന്റെ
ഹൃദയാവസ്ഥ എങ്ങിനെ എന്നു ഓരോരുത്ത
നും ദൈവവചനഗ്രന്ഥം വായിച്ചു മനസ്സി


1*

"https://ml.wikisource.org/w/index.php?title=താൾ:56E230.pdf/7&oldid=197814" എന്ന താളിൽനിന്ന് ശേഖരിച്ചത്