താൾ:56E230.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

− 59 −

പൈദാഹവും കണ്ണീരും ഇല്ല
ആ സ്വസ്ഥരാജധാനിയിൽ;
മിണ്ടാതെ ഖേദിപ്പോരുമില്ല
കുഞ്ഞാടിൻ സന്നിധാനത്തിൽ;
ഭക്തർസമേതം കൎത്തൃവാസം,
കാരുണ്യാലാപം, മന്ദഹാസം,
സമുദ്രനാദസ്തുതിയും,
ചോദ്യോത്തരം വേദാൎത്ഥജ്ഞാനം
ഇല്ലീവകെക്കൊരവസാനം;
മഹാശബ്ബത്താരംഭിക്കും.

ഞാൻ ദൂരെ കണ്ടു − കൎത്തൃസിംഹാസനം;
മനം വരണ്ടു − ക്ഷണം അങ്ങെത്തണം;
എന്നാശ, നിന്നിൽ തളരാത
വാഞ്ഛയും ഉണ്ടു. സൎവ്വാത്മതാത!

എന്തൊരു ഭംഗി − കണ്ടിതങ്ങടിയൻ!
കണ്ണുമയങ്ങി − നിൻ പ്രഭ നോക്കിനേൻ;
എപ്പോൾ എനിക്കിങ്ങേ പ്രയാസം
തീരുകയാൽ അതിലാകും വാസം?

അയ്യോ എൻ പാപം! ലൌകിക മാനസം!
ഈ വക ശാപം − താമസകാരണം;
വന്നീലയിന്നും നല്ല ശുദ്ധി;
നിന്നിൽ ഉറെച്ചതില്ലെന്റെ ബുദ്ധി!

"https://ml.wikisource.org/w/index.php?title=താൾ:56E230.pdf/63&oldid=197870" എന്ന താളിൽനിന്ന് ശേഖരിച്ചത്