താൾ:56E230.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

− 55 −

യാചനകൾ, ഉച്ചരിപ്പാൻ കഴിയാത്ത ഞരക്കങ്ങൾ, സ്വൎഗ്ഗീയ
സമാധാനം, ആത്മാവിന്റെ അഭിഷേകം ഇത്യാദികൾക്കു
അന്നു ഒട്ടും കുറവുണ്ടാകയില്ല. ക്രിസ്തുവിന്റെ മരണത്തെ
ഓൎപ്പിക്കുന്ന കാൎയ്യമായ ഭോജ്യങ്ങളും കിടക്കക്കരികെ ഉണ്ടു.
ക്രിസ്തുവിന്നായി ജീവിച്ചു; മരിക്കുന്നതും ക്രിസ്തുവിന്നാകുന്നു.
യാത്രയായി ക്രിസ്തുവിനോടു കൂടെ ഇരിപ്പാൻ കാംക്ഷിക്കുന്നു.
ക്രിസ്തുവിന്റെ അമൂല്യരക്തത്താൽ മേടിക്കപ്പെട്ട തന്റെ
ആത്മാവിനെ ഭക്തൻ തൃക്കൈകളിൽ ഭരമേല്പിച്ചു ഉറങ്ങി
പ്പോകുന്നു. ഇതെന്തൊരു ഭാഗ്യമുള്ള മരണം! ദൈവദൂതന്മാർ
ആത്മാവെ കൈക്കൊണ്ടു ക്രിസ്തു ഒരുക്കിയ മഹിമയേറിയ
പിതൃഭവനത്തിലേക്കു കൊണ്ടുപോകുന്നു. കാണാതെ വി
ശ്വസിച്ചാശ്രയിച്ചു സ്നേഹിച്ചവനെ കാണ്മാൻ ആശിച്ചു അടു
ത്തു ചെല്ലുമ്പോൾ "നല്ലവനും വിശ്വസ്തനും ആയ ദാസനേ,
നീ അല്പത്തിങ്കൽ വിശ്വസ്തനായിരുന്നു. നിന്നെ പലതി
ന്മേലും ആക്കിവെക്കും; നിന്റെ കൎത്താവിൻ സന്തോഷ
ത്തിൽ അകമ്പൂകുക" എന്ന ശബ്ദം കേട്ടു ആനന്ദിക്കും. വല്ല
കടവും വീടാതെ ശേഷിച്ചിട്ടുണ്ടോ എന്നു പരീക്ഷിപ്പാൻ പി
ശാചും മരണനേരത്തു അടുത്തുവരും. സത്യഭക്തന്നും ഇക്കാ
ൎയ്യത്തിൽ സംശയം ജനിപ്പിപ്പാൻ മതി. എങ്കിലും യേശു
തനിക്കുള്ളവരുടെ വക്കീലായി സ്വരക്തം കാണിച്ചു പ്രതി
വാദിക്കുന്നതിനാൽ പിശാചു തോറ്റു നാണിച്ചു ഓടി
പ്പോകും.

ഹൃദയാവസ്ഥയെ മുഴുവനും കാണിപ്പാൻ അസാദ്ധ്യം.

"https://ml.wikisource.org/w/index.php?title=താൾ:56E230.pdf/59&oldid=197866" എന്ന താളിൽനിന്ന് ശേഖരിച്ചത്