താൾ:56E230.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

− 53 −

ഹാ യേശുവേ! ജയിപ്പാൻ നി തുണെക്ക!
അസംഖ്യമത്രെ എൻ വിരോധികൾ.
പിശാചിനെ എൻ കാലിങ്കീഴ് ചതെക്ക,
ഛേദിക്കുകെൻ ജഡത്തിനിച്ഛകൾ!

ജയകൎത്താവേ,
ഈ ദുസ്സ്വഭാവെ
ആണ കിടാവെ
പാലിക്കേണം!

പത്താം ചിത്രം.

ദൈവഭക്തന്റെ മരണം.

യേശുക്രിസ്തുവിങ്കലെ വിശ്വാസത്താൽ നീതിമാനായി
എണ്ണപ്പെട്ടവൻ അത്യാസന്നകാലത്തും മരണകിടക്കമേലും
ഭയംകൂടാതെ സന്തോഷത്തോടുകൂടെ മരണത്തെ എതിരേ
ല്ക്കുന്നു. "എന്റെ വചനം കേട്ടു എന്നെ അയച്ചവനിൽ
വിശ്വസിക്കുന്നവന്നു നിത്യജീവനുണ്ടു; അവൻ ന്യായ
വിധിയിൽ വരാതെ മരണത്തിൽനിന്നു ജീവങ്കലേക്കു കട
ന്നിരിക്കുന്നു" എന്ന യേശുവിന്റെ അരുളപ്പാടു (യോ. ൫, ൨൪)
അപ്പോൾ ഉണ്മയായി അനുഭവമായ്വരും.

മനുഷ്യർ കൈവെടിഞ്ഞാലും ദൈവദൂതന്മാർ അടുത്തി
രുന്നു ആശംസിപ്പിക്കുന്നു. കാരുണ്യമേറിയ വാഗ്ദത്തങ്ങൾ,
ദൈവസന്നിധിയിൽ എത്തുന്ന ബലമേറിയ പ്രാൎത്ഥനകൾ,

"https://ml.wikisource.org/w/index.php?title=താൾ:56E230.pdf/57&oldid=197864" എന്ന താളിൽനിന്ന് ശേഖരിച്ചത്