താൾ:56E230.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

− 52 −

കഴിയാത്തതു സാദ്ധ്യമാക്കിയും നിത്യം വളരു
മാറാക്കേണമേ!

തിരുസ്നേഹം എന്റെ ഹൃദയത്തിൽ അ
ധികമധികമായി ഉജ്ജ്വലിക്കുമാറാക്കി, നീ ഒഴി
കെ ശേഷമെല്ലാം നിസ്സാരവും നിഷ്പ്രയോജന
വും ആയി തോന്നുമാറാക്കേണമേ! അവസാ
നത്തോളം നിലനില്പാനുള്ള കൃപാവരങ്ങളാൽ
എന്നെ നിറച്ചരുളേണമേ ! വിശ്വാസത്താൽ
നിത്യജീവനും പിതൃസന്നിധിയിൽ ദിവ്യമാന
വും മറ്റും കിട്ടുമെന്നുള്ള ദിവ്യമായ പ്രത്യാശ
കൾ സങ്കടകാലങ്ങളിലും എന്നെ ധൈൎയ്യ
പ്പെടുത്തി ജയത്തിന്നായി നടത്തുമാറാക്കേണ
മേ! "കൊണ്ട കൈക്കു പേടിയും കൊടുത്ത
കൈക്കു ആശയും" എന്ന ചൊല്ലിന്നൊത്ത
വണ്ണം ഗുരുശ്രേഷ്ഠനായി എന്നെ ശാസിച്ചും
ലാളിച്ചും വളൎത്തി നടത്തേണമേ! ഇടവിടാ
തെ നിന്നോടു പ്രാൎത്ഥിപ്പാനുള്ള രഹസ്യത്തെ
എന്നെ പഠിപ്പിച്ചു സകല ശത്രുക്കളിന്മേലും
ജയം നല്കി അവസാനത്തോളം വിശ്വസ്തനാ
ക്കിത്തീൎക്കേണമേ! ആമേൻ.

"https://ml.wikisource.org/w/index.php?title=താൾ:56E230.pdf/56&oldid=197863" എന്ന താളിൽനിന്ന് ശേഖരിച്ചത്