താൾ:56E230.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

− 50 −

സ്ത്രങ്ങളെ (തീയമ്പുകളെ) എയ്തു ഹൃദയത്തിന്നു മുറിവേല്പി
പ്പാൻ നോക്കുന്നു. പാപം ഓരോന്നും ആക്രമിച്ചും നുഴഞ്ഞും
കടപ്പാൻ നോക്കുന്നു. ലോകം നയവും ഭയവും പ്രയോഗിച്ചു
കീഴടക്കുവാൻ പ്രയത്നിക്കുന്നു. ഈ ശത്രുസൈന്യങ്ങളോടു
എതിൎത്തു ജയിപ്പാൻ കഴിയുമോ? വിഷമമുണ്ടെങ്കിലും ക
ഴിയുമെന്നതിനു സംശയമേതുമില്ല. സഹായത്തിനു ദൈ
വമുണ്ടല്ലോ. ദൈവം ഒരുമിച്ചുണ്ടെങ്കിൽ ശത്രുക്കൾ എണ്ണ
ത്തിലും ശക്തിയിലും പ്രബലന്മാരായാലും ജയം നിശ്ചയം.

ദിവ്യസഹായവും ദൈവത്തിന്റെ സൎവ്വായുധവൎഗ്ഗവും
അടുത്തുണ്ടു. മീതെ കാണുന്ന ദൈവത്തിന്റെ കൃപാദൂതൻ
തളരാതെ പോരാടുവാന്തക്കവണ്ണം ഉത്സാഹിപ്പിച്ചുംകൊണ്ടു
ജയിക്കുന്നവന്നു ലഭിക്കുന്ന നിത്യജീവന്റെ കിരീടം കാണി
ക്കുന്നു. മരണപൎയ്യന്തം വിശ്വസ്തനായി പോരാടിയാൽ
ജീവന്റെ കിരീടം കിട്ടുമെന്നും, അവസാനം വരെ സഹിച്ചു
ഉറച്ചുനില്ക്കുന്നവൻ രക്ഷിക്കപ്പെടും എന്നും, ജയിക്കുന്നവൻ
യേശുക്രിസ്തുവോടുകൂടെ ദൈവത്തിന്റെ സകല അവകാശ
വും പ്രാപിക്കും എന്നും മറ്റുള്ള ദിവ്യ വാഗ്ദത്തങ്ങളെ ഓൎപ്പി
ക്കയും ചെയ്യുന്നു. ഹൃദയത്തിലോ അനുതാപവിശ്വാസ
സ്നേഹങ്ങളുടെ മിന്നലും ജ്വാലയും നല്ലവണ്ണം വിളങ്ങിക്കുന്നു.
ആയുധങ്ങളോ: അരക്കു കെട്ടുന്ന കച്ച; സ്വദോഷങ്ങളെ
അറിയിക്കുന്ന സത്യം; മാർകവചം; നെഞ്ഞിന്നു ഉറപ്പു കൊ
ടുക്കുന്ന യേശുവിന്റെ നീതി; പടക്കുള്ള ചെരിപ്പു
കൾ: എവിടെ പോവാനും ധൈൎയ്യവും കാൽക്കു നിശ്ചയ

"https://ml.wikisource.org/w/index.php?title=താൾ:56E230.pdf/54&oldid=197861" എന്ന താളിൽനിന്ന് ശേഖരിച്ചത്