താൾ:56E230.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

− 45 −

പരവശതകളെയും അസമാധാനം അസന്തുഷ്ടികളെയും
സൂചിപ്പിക്കുന്ന അഗ്നിയും പുഴുവും അന്ധതമസ്സും അവിടെ
വസിക്കുന്നു. ഈ ന്യായവിധി എപ്പോഴായിരിക്കും. യേശു
ക്രിസ്തു ദൂതഗണങ്ങളോടുകൂടെ മേഘങ്ങളിൽ ന്യായാധിപ
നായി വരുന്ന ദിവസം തന്നേ. മരിച്ചവരെല്ലാവരും, അ
ന്നു ജീവനോടെ ശേഷിച്ചവരും എല്ലാം ഈ ന്യായധീര
ന്റെ സന്നിധിയിൽ നില്ക്കേണ്ടിവരും. ചത്തവർ ശരീര
ത്തോടുകൂടെ ഉയിൎത്തെഴുനീല്പിക്കപ്പെടും. ഓരോരുത്തന്റെ
ശരീരാവസ്ഥ അവനവന്റെ വിശ്വാസാവസ്ഥക്കു അനുസാ
രമായിട്ടായിരിക്കും. ചിലർ മാനത്തിന്നും മറ്റേവർ അപ
മാനത്തിന്നും പാത്രമായിരിക്കും. ഉയിൎത്തെഴുനീല്പിൽ അവ
രുടെ ശരീരവും അതിന്നൊത്തവണ്ണം ആയിരിക്കും.

അയ്യോ! എത്ര പേർ നിത്യനാശത്തിലേക്കു ഓടുന്നു.
ഇവർ ദേവനാമകീൎത്തനം, സത്കൎമ്മാനുഷ്ഠാനം, മന്ത്രജപ
ങ്ങൾ, ഉപവാസതീൎത്ഥയാത്രകൾ അഭ്യസിച്ചുപോരുന്നവരാ
യിരിക്കാം. എങ്കിലും പിശാചിന്റെ അധീനത്തിൽ കുടു
ങ്ങി വലയുന്നവരായിരിക്കും. അഹങ്കാരം, ചതി, സാൎത്ഥം,
അസൂയപകകൾ, കോപക്രോധങ്ങൾ, കുക്ഷിസേവ, ലൌ
കികഭാവം, മദമത്സരങ്ങൾ, ദുൎമ്മോഹം മുതലായ പാപങ്ങളെ
വിട്ടൊഴിഞ്ഞവരല്ല. തങ്ങൾ മറ്റവരെക്കാർ ഉത്തമന്മാർ
എന്നു നിരൂപിച്ചു നടക്കുന്നു. മരണമോ പെട്ടന്നു അണ
ഞ്ഞു വന്നു അവരെയും അരിയുന്നു. അപ്പോൾ താന്താൻ
വിതച്ചതു താന്താൻ കൊയ്യേണ്ടിവരും.

"https://ml.wikisource.org/w/index.php?title=താൾ:56E230.pdf/49&oldid=197856" എന്ന താളിൽനിന്ന് ശേഖരിച്ചത്