താൾ:56E230.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

− 44 −

ന്നു. "ആകുംകാലം ചെയ്തതു ചാകുംകാലം കാണാം." മര
ണത്തെ കുറിക്കുന്ന അസ്ഥികൂടം അരികെ നില്ക്കുന്നു. അതു
ഒരു കൈകൊണ്ടു അവന്റെ തലമുടി പിടിച്ചിരിക്കുന്നു.
മറ്റേ കയ്യിലോ ഒരു അരിവാൾ ഉണ്ടു. വാടിപ്പോകുന്ന
പുല്ലു കണക്കെ ഉള്ള മാനുഷജഡത്തെയും ഉതിൎന്നുപോകുന്ന
പുല്ലിൻ പൂപോലെയുള്ള മാനുഷതേജസ്സിനെയും അരിഞ്ഞു
കളയുന്നതിനാൽ പ്രാണച്ഛേദം വരുന്നെന്നു അരിവാൾ
സൂചിപ്പിക്കുന്നു. അങ്ങിനത്തവന്റെ ആത്മാവോ പാതാള
ത്തിലേക്കു പോകയും, ജ്വാലകളിൽ പാൎക്കയും ചെയ്യേണ്ടി
വരും. പിശാചും അവന്റെ ദൂതന്മാരും അവനെ പിടിച്ചു
വലിച്ചിഴെച്ചും മുമ്പു സേവിച്ച പാപങ്ങളെ ഓൎപ്പിച്ചുംകൊ
ണ്ടിരിക്കുന്നു. മനസ്സാക്ഷിയുടെ തീരാത്ത പീഡയും അനു
ഭവമാകുന്നു. എന്തൊരു ഭയങ്കരാവസ്ഥ! കഷ്ടം!

ഇതു പാപത്തിന്റെ തികഞ്ഞ കൂലിയല്ല, കൂലിയുടെ ആ
രംഭമത്രെ. രണ്ടാമതു ഒരു മരണം ഉണ്ടു. അതു കെട്ടു
പോകാത്ത അഗ്നിക്കൊത്ത നരകാവസ്ഥയത്രെ. പല നരക
ങ്ങളുണ്ടു എന്നുള്ള വിശ്വാസം നമ്മുടെ നാട്ടിലുണ്ടു. "താമി
സ്രം, പുനർ അന്ധതാമിസ്രം, കാലസൂത്രം, രൌരവം, പിന്നെ
മഹാരൌരവം, കുംഭീപാകം, വൈതരണിയും, അസിപത്രാ
രണ്യവും, പിന്നെ സൂകരമുഖം, കൂടശല്മലി, ലോഹശങ്കു ഇരു
പത്തെട്ടു കോടി നരകം ഉണ്ടിങ്ങിനെ ദുരിതങ്ങൾക്കു തക്ക
വാറു അനുഭവിപ്പാനായി" എന്നു പറയുന്നു. അതിന്റെ
വിവരം ആൎക്കും നിശ്ചയമില്ല. പീഡാവേദനകളെയും ഭയ

"https://ml.wikisource.org/w/index.php?title=താൾ:56E230.pdf/48&oldid=197855" എന്ന താളിൽനിന്ന് ശേഖരിച്ചത്