താൾ:56E230.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

− 41 −

ദൈവകരുണയിൽ നിന്നു പിഴുകി
പ്പോയവൻ കഴിക്കേണ്ടും
പ്രാൎത്ഥന.

എൻ ദൈവമേ! വീണുപോയെങ്കിലും അ
ടിയൻ നിന്റെ സൃഷ്ടിയല്ലയോ? യേശുക്രി
സ്തുവേ! അടിയൻ നിന്നാൽ വിലക്കു മേടിക്ക
പ്പെട്ടവനാകുന്നു. ദൈവം നിന്നെ അടിയന്നു
വേണ്ടിയും ജ്ഞാനവും, നീതിയും, വീണ്ടെടു
പ്പും, വിശുദ്ധിയും ആക്കി വെച്ചിരിക്കുന്നുവ
ല്ലോ! എന്റെ പാപമരണപിശാചാദിബ
ന്ധനങ്ങളെല്ലാം അറുപ്പാൻ നീ ശക്തനാകു
ന്നുവല്ലോ. നീ മത്സരികൾക്കു വേണ്ടിയും
വരം പ്രാപിച്ചവനാകുന്നു. മഹാദ്രോഹിയായ
എന്നെ വീണ്ടും കനിയേണമേ! തിരുദാനങ്ങ
ളെ ഇറക്കിത്തരുവാൻ പുനരാരംഭിക്കേണമേ!
ഞാൻ വീണുകിടക്കുന്ന പാപക്കുഴിയുടെ ആ
ഴം നിന്റെ സ്നേഹകൃപകളുടെ കൈക്കു എ
ത്താത്തതല്ലല്ലോ! എല്ലാവരെയും ഉദ്ധരിപ്പാ
നല്ലയോ നിനക്കു ഇഷ്ടം. ഭ്രഷ്ടരെയും നീ
കനിയുന്നുവല്ലോ. സൌഖ്യമാവാൻ എനിക്കു

"https://ml.wikisource.org/w/index.php?title=താൾ:56E230.pdf/45&oldid=197852" എന്ന താളിൽനിന്ന് ശേഖരിച്ചത്