താൾ:56E230.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

− 40 −

ക്ഷമചോദിക്ക, വീണുപോയെങ്കിൽ എഴുനീല്പിപ്പാൻ ശക്ത
നായവനെ നോക്കി വിളിക്ക! എഴുനീല്പാൻ കേവലം അസാ
ദ്ധ്യമായ വീഴ്ചകൾ ഉണ്ടെന്നു ഓൎക്ക. അതുകൊണ്ടു ദൈവ
കരുണ രുചിനോക്കിയവനേ! അതിൽനിന്നു വീഴാതിരി
പ്പാൻ സൂക്ഷിക്ക. പാപങ്ങളോടു ഒരിക്കലും ഇണങ്ങാതെ
ദിവസേന യുദ്ധം ചെയ്ക. യേശുവിൽ ആശ്രയിക്ക, ബല
വാനായ പിശാചിനെ ജയിച്ചു ബന്ധിച്ചു പുറത്താക്കുവാൻ
ശക്തനായ അതി ബലവാനല്ലോ അവൻ. ഭയങ്കരമായ
പാപങ്ങൾ നിമിത്തം നിരാശപ്പെടാതെ അനുതാപപ്പെടുക,
മടങ്ങിവരിക, കെഞ്ചി യാചിക്ക, ശുഷ്കാന്തിയോടെ അന്വേ
ഷിക്ക, ആതുരനായി മുട്ടുക. മനുഷ്യരാൽ അസാദ്ധ്യമെങ്കി
ലും ദൈവത്താൽ സകലവും സാദ്ധ്യമല്ലയോ?

"സത്യത്തിന്റെ പരിജ്ഞാനം ലഭിച്ച ശേഷം നാം
മനഃപൂൎവ്വം പാപം ചെയ്താൽ പാപങ്ങൾക്കു വേണ്ടി ഇനി
ഒരു യാഗവും ശേഷിക്കാതെ ന്യായവിധിക്കായി ഭയങ്കരമാ
യൊരു പ്രതീക്ഷയും എതിരികളെ ദഹിപ്പിപ്പാനുള്ള ക്രോ
ധാഗ്നിയുമേയുള്ളൂ."

"പിൻമാറുന്നുവെങ്കിൽ എന്റെ ഉള്ളത്തിന്നു അവനിൽ
പ്രസാദമില്ല" എന്നു ദൈവം പറയുന്നു.

"https://ml.wikisource.org/w/index.php?title=താൾ:56E230.pdf/44&oldid=197851" എന്ന താളിൽനിന്ന് ശേഖരിച്ചത്