താൾ:56E230.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

− 39 −

മാകയാൽ അതു മടങ്ങിപ്പോകുന്നു. കൃപാദൂതനും വാങ്ങി
പ്പോകുന്നു. എങ്കിലും അകലുന്നതിന്നു മുമ്പെ കൈകൂപ്പി:
അല്ലയോ മഹാപാപീ! നിന്റെ സമാധാനത്തിന്നുള്ളവ
ഇന്നെങ്കിലും നീ അറിഞ്ഞുവെങ്കിൽ കൊള്ളായിരുന്നു; ഇന്നും
കൂടെ ഒരച്ഛന്റെ ഹൃദയം നിനക്കായി തുറന്നുവെച്ചിരി
ക്കുന്നു. സ്വാമിദ്രോഹീ! മടങ്ങി വാ, ഇനിയും കനിവു കാ
ണിക്കാം, എങ്കിലും ഇവയെല്ലാം നിന്റെ കണ്ണുകൾക്കു മറഞ്ഞു
കിടക്കുന്നതു എന്തൊരു കഷ്ടം, എന്നിങ്ങിനെ മുറയിടുന്നു.
ഈ കൃപാവിളി ഒന്നും അവന്റെ ചെവിയിൽ കടക്കുന്നില്ല.
ചെവി അടഞ്ഞുപോയി, ഹൃദയവും കഠിനപ്പെട്ടു, കുരുടനെ
പ്പോലെ പാതാള വഴിയിൽ നടക്കുന്നു.

സ്നേഹിതാ! നിന്റെ അവസ്ഥയും ഇപ്രകാരം ആയ്തീരു
വാൻ മതി എന്നു ശങ്കിപ്പാൻ ഇടയുണ്ടോ? സൂക്ഷിക്ക!
പക്ഷെ നീയും പാപങ്ങൾ നിമിത്തം ദുഃഖിച്ചു അവയെ
ഏറ്റുപറഞ്ഞു വെറുത്തു പാപക്ഷമക്കായി കാംക്ഷിച്ചു ക്രിസ്തു
വിന്റെ വാത്സല്യത്തെയും സദാത്മാവിന്റെ വിശുദ്ധീകര
ണശക്തിയെയും കുറഞ്ഞോന്നു അനുഭവിച്ചശേഷം നിന്നെ
ത്തന്നെ കരുതാതെ വീണ്ടും പിശാചിന്റെ കയ്യിൽ അക
പ്പെട്ടവനായിരിക്കാം. ഇതിനാൽ നിന്റെ ദാസ്യാവസ്ഥ
ഭയങ്കരമായിരിക്കുന്നു. ഉണൎത്തുന്ന ശബ്ദത്തിന്നും സ്നേഹഭാവ
ത്തിന്നും നിന്നിൽ മുമ്പേത്തപ്പോലെ ഫലം കാണാതിരിക്കാം.
ദൈവവചനം ഇപ്പോൾ നിസ്സാരമായി തോന്നാം. അതു വരാ
തിരിപ്പാൻ കരുതിക്കൊൾക. പിഴച്ചുപോയെങ്കിൽ ചെന്നു

"https://ml.wikisource.org/w/index.php?title=താൾ:56E230.pdf/43&oldid=197850" എന്ന താളിൽനിന്ന് ശേഖരിച്ചത്