താൾ:56E230.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

− 32 −

ച്ചും സേവിച്ചും പോരുമാറാക്കേണമേ! എ
ന്റെ ഹൃദയത്തിന്റെ ആനന്ദമേ! നീ തന്നേ
എന്നും എനിക്കു സൎവ്വസ്സ്വവും അവകാശ
വും വിചാരവും ആയി പാൎത്തരുളേണമേ!
ആമേൻ.

ആറാം ചിത്രം.

വിശ്വാസം കുറഞ്ഞു, വെളിച്ചം മങ്ങി,
പ്രപഞ്ചസക്തി അതിക്രമിച്ചുവരു
വാൻ തുടങ്ങിയവന്റെ ഹൃദയചിത്രം.

ഈ ചിത്രത്തിലെ മുഖത്തെ നോക്കുമ്പോൾ നിദ്രാമയക്ക
ത്തിന്റെയും മോഹവിചാരങ്ങളുടെയും ലക്ഷണങ്ങൾ കാ
ണായ്വരുന്നു. കണ്ണുകൾക്കു പ്രകാശമില്ല, നക്ഷത്രം നന്നായി
മിന്നുന്നില്ല, ക്രൂശിന്റെ രൂപം മങ്ങിപ്പോയി, അതിൽ തറെ
ക്കപ്പെട്ടവന്റെ ഓൎമ്മയും കുറഞ്ഞു, അപ്പവും വീഞ്ഞും കുറി
ക്കുന്ന "ദിവ്യസംസൎഗ്ഗത്തിനു മുമ്പേത്ത ചൈതന്യവും ഇല്ലാ
തെയായി, അഗ്നിജ്വാലകളാകുന്ന അനുതാപസ്നേഹഭക്തി
ശുഷ്കാന്തികൾക്കും ചൂടില്ലാതെയായി. ഇവകളാൽ ഹൃദയം
ഇരുണ്ടും വറണ്ടും പോയി.

മേല്പറഞ്ഞ അവസ്ഥ കണ്ടിട്ടു പിശാചു തന്റെ മുമ്പേത്ത
സൈന്യങ്ങളായ മൃഗാദികളെ കൂട്ടിക്കൊണ്ടു വരുന്നതോടുകൂടി

"https://ml.wikisource.org/w/index.php?title=താൾ:56E230.pdf/36&oldid=197843" എന്ന താളിൽനിന്ന് ശേഖരിച്ചത്