താൾ:56E230.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

− 31 −

വാസം ചെയ്യും." "ദൈവം സ്നേഹം തന്നേ, സ്നേഹത്തിൽ
വസിക്കുന്നവൻ ദൈവത്തിൽ വസിക്കുന്നു. ദൈവം അവ
നിലും വസിക്കുന്നു."

ദെവാലയമായ്തീൎന്ന മനുഷ്യന്റെ
പ്രാൎത്ഥന.

ഞങ്ങളുടെ കൎത്താവായ യേശുക്രിസ്തുവി
ന്റെയും ഞങ്ങളുടെയും പ്രിയപ്പെട്ട പിതാ
വായ വിശുദ്ധ ദൈവമേ! നിന്റെ സ്നേഹം
വലുതു. നീ എന്നിലും ഞാൻ നിന്നിലും വസി
പ്പാന്തക്കവണ്ണം സംഗതി വരുത്തിയ അളവി
ല്ലാത്ത സ്നേഹത്തെ ഓൎത്തു നിന്നെ പൂൎണ്ണ
ഹൃദയത്തോടെ സ്തുതിക്കുന്നു. ദിവ്യ പൂൎണ്ണത
കൊണ്ടു എന്നെ നിറക്കേണമേ! നിന്നെ
ഞാൻ സൎവ്വാത്മനാ സ്നേഹിക്കാതിരിപ്പതെ
ങ്ങിനെ? സ്നേഹസാഗരമേ! എന്നെയും കൂടെ
സ്നേഹപരിപൂൎണ്ണനാക്കിത്തീൎക്കേണമേ. എ
ന്റെ ആത്മാവു ഇടവിടാതെ നിന്റെ ആലയ
മായിത്തീരേണമേ! ഞാൻ സകലത്തിലും നി
ന്നെ അന്വേഷിച്ചും ബഹുമാനിച്ചും സ്നേഹി


3

"https://ml.wikisource.org/w/index.php?title=താൾ:56E230.pdf/35&oldid=197842" എന്ന താളിൽനിന്ന് ശേഖരിച്ചത്