താൾ:56E230.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

− 30 −

പ്രത്യാശകൾക്കു ആധാരമായി നില്ക്കുന്നു. അകത്തുള്ള അ
പ്പവും വീഞ്ഞും ദൈവത്തോടും ദൈവത്താൽ ഈ ലോക
ത്തിൽനിന്നു തെരിഞ്ഞെടുക്കപ്പെട്ട സഭയോടും തനിക്കു നി
ത്യം സംസൎഗ്ഗമുണ്ടെന്നു കുറിക്കുന്നു. പല മണികളാൽ ഉണ്ടായ
അപ്പവും പല പഴങ്ങളിൽനിന്നു കിട്ടുന്ന മുന്തിരിരസവും
അനുഭവിക്കുന്നതിനാൽ ക്രിസ്തുവിന്റെ സഭയിലുള്ള വിശ്വാ
സികളുടെ സമ്പൎക്കവും സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. ഇങ്ങി
നെ വിശ്വാസികളുടെ ഹൃദയത്തോടു ദൈവവും സഭയും
ഒന്നിച്ചു ചേൎന്നിരിക്കുന്നു. ഇപ്രകാരമുള്ള ഹൃദയാവസ്ഥ
എത്രയോ മഹത്വമുള്ളതാകുന്നു. മുമ്പു പിശാചോടുകൂടെ
അവന്റെ സൈന്യം വാണിരുന്നു. ഇപ്പോഴോ ദൈവ
ത്തോടൊന്നിച്ചു ദിവ്യഗുണങ്ങൾ വാഴുന്നു. സ്നേഹം, സ
ന്തോഷം, സമാധാനം, ദിൎഗ്ഘക്ഷാന്തി, സാധുത്വം, സല്ഗു
ണം, വിശ്വാസം, സൌമ്യത, ഇന്ദ്രിയജയം, ജാഗ്രത, ദാന
ശീലം, വിനയം ഇത്യാദി ദിവ്യസൈന്യം നിറഞ്ഞു കാണാം.
മൃഗങ്ങളൊക്കെയും അപ്രത്യക്ഷമായി. ക്രിസ്തുവോടൊന്നിച്ചു
ഏകോപിച്ചാൽ നമുക്കും അവന്നും ഏകാത്മത്വം ഉണ്ടാകും.
വിശ്വാസിക്കു നിത്യജീവനും സ്വൎഗ്ഗവും ഇഹത്തിൽ തന്നേ
അനുഭവമാണ്. ദൂതന്മാരോ അവനെ താങ്ങുന്നു. പിശാ
ചോ നിരാശപ്പെട്ടു ഓടിപ്പോകുന്നു.

യേശു പറയുന്നു: "എന്നെ സ്നേഹിക്കുന്നവൻ എന്റെ
വചനം പ്രമാണിക്കും. എന്റെ പിതാവു അവനെ സ്നേഹി
ക്കും; ഞങ്ങൾ അവന്റെ അടുക്കൽ വന്നു അവനോടു കൂടെ

"https://ml.wikisource.org/w/index.php?title=താൾ:56E230.pdf/34&oldid=197841" എന്ന താളിൽനിന്ന് ശേഖരിച്ചത്