താൾ:56E230.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

− 28 −

ച്ചു ജയം പ്രാപിച്ചു ഒടുക്കം നിന്നോടു ചേരു
മാറാക്കേണമേ! ആമേൻ!

അഞ്ചാം ചിത്രം.

പരിശുദ്ധാത്മാവിനാൽ ദൈവത്തിന്റെ
ആലയമായ്തീൎന്ന ദൈവഭക്തന്റെ
ഹൃദയ രൂപം.

യേശുമൂലം കരുണയും ദൈവാത്മാവിനാൽ വിശുദ്ധിയും
പ്രാപിച്ച പാപിയുടെ ഹൃദയത്തെ ദൈവം തനിക്കു മന്ദിര
മാക്കി തീൎത്തപ്രകാരം ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നു.
ദൈവം ഏകനും, പിതൃപുത്രസദാത്മസ്വരൂപനും ആകുന്നു.
ഇതു വരച്ചു കാണിപ്പാൻ ചിത്രശ്രേഷ്ഠന്നും അസാദ്ധ്യം.
ദൈവത്തിന്നു യാതൊരു സാദൃശ്യവും പറ്റുന്നതുമല്ല. എല്ലാം
അവന്റെ സൃഷ്ടിയല്ലോ. അപ്രകാരം ഒന്നു സങ്കല്പിക്കുന്ന
തും മഹാ ദോഷമത്രെ. അതുകൊണ്ടു ദൈവം മാനുഷഹൃദയ
ത്തിൽ വസിക്കുന്നു എന്നതു ആകാശത്തുനിന്നു ഹൃദയത്തി
ലേക്കു വരുന്ന വെളിച്ചത്താൽ സൂചിപ്പിച്ചിരിക്കുന്നു. വിശ്വാ
സിക്കു സ്വൎഗ്ഗം തുറന്നു ദൈവസംസൎഗ്ഗം വന്നു എന്നാകുന്നു
അതിന്റെ പൊരുൾ. ഇപ്രകാരം ജിവനുള്ള ദൈവത്തി
ന്റെ ആലയമായി തീൎന്നവൎക്കു ക്രൂശിന്റെ രൂപം ഹൃദയ
ത്തിൽനിന്നു മാഞ്ഞുപോകാതെ അവരുടെ വിശ്വാസസ്നേഹ

"https://ml.wikisource.org/w/index.php?title=താൾ:56E230.pdf/32&oldid=197839" എന്ന താളിൽനിന്ന് ശേഖരിച്ചത്