താൾ:56E230.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

− 26 −

നമുക്കു നല്കാതിരിക്കുമോ? ദൈവം തിരഞ്ഞെടുത്തവരെ
ആർ കുറ്റം ചുമത്തും. നീതീകരിക്കുന്നവൻ ദൈവം."

"എനിക്കോ നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ
ക്രൂശിലല്ലാതെ പ്രശംസിപ്പാൻ ഇടവരരുതു. അവനാൽ
ലോകം എനിക്കും ഞാൻ ലോകത്തിന്നും ക്രൂശിക്കപ്പെട്ടിരി
ക്കുന്നു."

യേശുവിന്റെ ഉടമയാവാൻ ആശി
ക്കുന്നവന്റെ പ്രാൎത്ഥന.

സ്നേഹസ്വരൂപനേ! അരിഷ്ട പാപിക
ളായ മനുഷ്യൎക്കു വേണ്ടി ക്രൂശിൽ തറെക്കപ്പെട്ട
വനേ! നീ എന്നെ ദൈവത്തോടു നിരപ്പിച്ചു
ദൈവസഹവാസിയാക്കി തീൎത്തിരിക്കുന്നു. നീ
എന്റെ ഹൃദയത്തിൽ വാഴേണമേ! നിന്റെ
കഷ്ട മരണങ്ങളുടെ ഓൎമ്മ എന്റെ ഹൃദയ
ത്തിൽ നിറയുമാറാക്കേണമേ! നീ സ്നേഹിച്ച
പോലെ ഞാനും സ്നേഹിപ്പാന്തക്കവണ്ണം നി
ന്റെ സാദൃശ്യം മുറ്റും എന്നിൽ വിളങ്ങി വരു
മാറാക്കേണമേ! മുമ്പെ നിധിയായി തോന്നിയ
തെല്ലാം നിസ്സാരം എന്നു വെപ്പാനും നിന്റെ

"https://ml.wikisource.org/w/index.php?title=താൾ:56E230.pdf/30&oldid=197837" എന്ന താളിൽനിന്ന് ശേഖരിച്ചത്