താൾ:56E230.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

− 25 −

വീഞ്ഞും പിടിച്ചിരിക്കുന്നു. ഇതിന്റെ സാരമോ: നാം
അപ്പവും വീഞ്ഞും അനുഭവിക്കുമ്പോലെ യേശുവിന്റെ ഭോജ്യ
മാക്കി അനുഭവിച്ചു അവൻ രണ്ടാമതും വരുവോളം അവ
ന്റെ മരണത്തെ ഓൎക്കേണ്ടതാകുന്നു.

ഇങ്ങിനെ അവന്റെ മരണത്തെ കൃതജ്ഞതയോടെ ഓ
ൎത്താൽ ആത്മാവിന്റെ മാലിന്യമെല്ലാം നീങ്ങും; അനുചി
തങ്ങളെല്ലാം വെറുപ്പാനും അവന്നു പ്രസാദമുള്ളവ ചെയ്വാ
നും അവനോടൊന്നിച്ചു മരിപ്പാനും കൂടെ മനസ്സു വരും.
മറ്റൊരു ദൂതൻ കുരുത്തോല കാണിക്കുന്നു. കുരുത്തോല
പണ്ടുപണ്ടേ ജയത്തിന്റെയും മഹോത്സവഘോഷത്തിന്റെ
യും അടയാളമാകന്നു. യേശുവിൻനിമിത്തം മനുഷ്യൻ,
ധനം, മാനം, കുടുംബം, സ്വജീവൻ ഇത്യാദികളെ ഉപേ
ക്ഷിപ്പാൻ ഇടവരേണം. പരിഹാസങ്ങളും ഉപദ്രവങ്ങളും
നഷ്ടകഷ്ടങ്ങളും വരാതിരിക്കയില്ല. ആ അവസരങ്ങളിൽ
അധൈൎയ്യപ്പെടാതെ വിശ്വാസത്തിൽ സ്ഥിരമായി നിന്നു
അവറ്റോടു പോരാടേണ്ടതാകുന്നു. യേശുവിൽനിന്നു ദിവ
സേന ശക്തി പ്രാപിച്ചു പോരാടിയാൽ ജയം നിശ്ചയം.
അവൻ ജയിച്ചു പിതാവായ ദൈവത്തോടൊന്നിച്ചു സിംഹാ
സനത്തിൽ ഇരിക്കുന്ന പ്രകാരം ജയിക്കുന്നവരെല്ലാം യേശു
വോടുകൂടെ എന്നും ജയശാലികളായി വാഴും.

"ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം
ആർ? സ്വന്ത പുത്രനെ ആദരിക്കാതെ നമുക്കു എല്ലാവൎക്കും
വേണ്ടി ഏല്പിച്ചു തന്നവൻ അവനോടു കൂടേ സകലവും

"https://ml.wikisource.org/w/index.php?title=താൾ:56E230.pdf/29&oldid=197836" എന്ന താളിൽനിന്ന് ശേഖരിച്ചത്