താൾ:56E230.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

− 24 −

സംസൎഗ്ഗം ചെയ്തു, ദൈവക്രട്ടായ്കയാൽ ഉണ്ടാകുന്നതായ പരമ
ഭാഗ്യം അനുഭവിച്ചു ദൈവത്തെ സ്നേഹിച്ചു സേവിച്ചുകൊ
ണ്ടു ദൈവമഹിമയെ വിളങ്ങിപ്പാനായിട്ടത്രേ. ഇതു ലഭ്യ
മാവാനായിട്ടു മാനുഷഹൃദയത്തിൽ ദൈവസ്നേഹത്തെ ഉജ്ജ്വ
ലിപ്പിക്കുന്ന വിശുദ്ധാത്മാവു ക്രൂശിൽ തറെക്കപ്പെട്ട സ്നേഹാ
വതാരമായ യേശുവിന്റെ സ്വരൂപം നിത്യം മനസ്സിൽ
പൊങ്ങിവരുവാന്തക്കവണ്ണം പ്രവൃത്തിക്കുന്നു. ദൈവസ്നേ
ഹം എല്ലാറ്റിലും പരമായി പ്രത്യക്ഷമായതു മനുഷ്യൎക്കുവേ
ണ്ടി ഘോരമരണം അനുഭവിച്ചു തന്നെത്താൻ പ്രായശ്ചിത്ത
യാഗമായി അൎപ്പിച്ച യേശുവിലല്ലാതെ മറ്റൊന്നിലുമല്ല.
പലരും പലതും ചൊല്ലി പ്രശംസിക്കുന്നു. ക്രിസ്ത്യാനിയോ
ക്രൂശിക്കപ്പെട്ട യേശുവിലത്രേ പ്രശംസിക്കുന്നതു. യേശു
മൂലം പാപമോചനം ലഭിച്ചുവെങ്കിലും പണ്ടു ചെയ്ത പാപ
ങ്ങൾ പലതും ഓൎമ്മ വരികയും പിശാചു ഭയപ്പെടുത്തുകയും
ചെയ്യുന്തോറും ഞാൻ എന്റെ ഗുണവിശേഷതകളിലോ പ്ര
വൃത്തികളിലോ അല്ല, യേശുവിന്റെ ക്രൂശാരോഹണമരണ
ങ്ങളിലത്രേ ആശ്രയിക്കുന്നതു; ദൈവസ്നേഹത്തിന്നു പണയ
മായിരിക്കുന്ന അവനാൽ പാപങ്ങൾക്കെല്ലാം പ്രതിശാന്തി
ഉണ്ടായിരിക്കുന്നു എന്നു ആശംസിച്ചു ധൈൎയ്യപ്പെടും. ക്രൂശി
ക്കപ്പെട്ട യേശു ധൈൎയ്യത്തിന്റെ ഉറവു മാത്രമല്ല, നന്മ ചെ
യ്വാൻ വേണ്ടുന്ന ശക്തി കൊടുക്കുന്നവനുമാകുന്നു. രക്ഷ പ്രാ
പിച്ചവരിലെല്ലാം ക്രൂശിക്കപ്പെട്ടവനോടു സാദൃശ്യം പ്രാപി
പ്പാനുള്ള കാംക്ഷയും ജനിക്കുന്നു. ദൂതൻ കയ്യിൽ അപ്പവും

"https://ml.wikisource.org/w/index.php?title=താൾ:56E230.pdf/28&oldid=197835" എന്ന താളിൽനിന്ന് ശേഖരിച്ചത്