താൾ:56E230.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

− 19 −

ത്തിൽ വാണുകൊണ്ടിരിക്കുന്നു. ഇതു കണ്ടിട്ടു പിശാചും
ദുഷ്ടജന്തുക്കളാൽ സൂചിതമായ അവന്റെ സൈന്യവും മാനു
ഷഹൃദയത്തെ വിട്ടുപോയി. ഇപ്പോൾ അകത്തു പ്രവേശി
ച്ചിരിക്കുന്ന അഗ്നിജ്വാലകൾ സത്യവെളിച്ചവും നീതിയും
സമാധാനസന്തോഷങ്ങളും ഹൃദയത്തിൽ നിറഞ്ഞുകിടക്കുന്ന
തായി സൂചിപ്പിക്കുന്നു. ഉൾച്ചെവിയും ഉൾക്കണ്ണും തുറന്നു
വന്നതുകൊണ്ടു ഇതൊക്കെയും നിവൃത്തിച്ചവനായ ജീവ
നുള്ള ദൈവത്തിൽ സന്തോഷിച്ചുല്ലസിക്കുന്നു. ദൈവത്തി
ലുള്ള വിശ്വാസവും പ്രത്യാശയും ചൈതന്യം പ്രാപിച്ചു
നക്ഷത്രങ്ങളെ പോലെ മിന്നുന്നു. (ചിത്രത്തിൽ ഒരു നക്ഷ
ത്രം കാണുന്നുണ്ടല്ലോ.) ഇപ്രകാരം മനുഷ്യനിൽ വാസ്തവ
മായ ഒരു മാറ്റം സംഭവിക്കുന്നു. ഇതിന്നാകുന്നു പുനൎജ്ജ
ന്മം എന്നു പറയുന്നതു. എങ്കിലും പിശാചും അവന്റെ
സൈന്യവും ദൂരത്തല്ല അടുക്കെ തന്നെ നില്ക്കുന്നു എന്നു മറ
ക്കരുതു. അകത്തു പ്രവേശിപ്പാൻ വല്ല വഴിയുമുണ്ടോ എന്നു
നോക്കി കാക്കുന്നു. പുറത്താക്കപ്പെട്ടതിനാൽ പല്ലും കടി
ക്കുന്നു. അതുകൊണ്ടു പുനൎജ്ജാതൻ സൎവ്വദാ ഉണൎന്നും പ്രാ
ത്ഥിച്ചുംകൊണ്ടിരിക്കേണം.

"എല്ലാവൎക്കും വേണ്ടി ഒരുവൻ മരിച്ചിരിക്കെ എല്ലാവ
രും മരിച്ചു."

"ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നെ
നമുക്കു വേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള
സ്നേഹത്തെ പ്രദൎശിപ്പിക്കുന്നു."


2*

"https://ml.wikisource.org/w/index.php?title=താൾ:56E230.pdf/23&oldid=197830" എന്ന താളിൽനിന്ന് ശേഖരിച്ചത്