താൾ:56E230.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

− 18 −

ണായ്വന്നിരിക്കുന്നു. ദൈവശിക്ഷയായ നിത്യമരണത്തിന്നു
യോഗ്യന്മാരായ മനുഷ്യരെ രക്ഷിപ്പാനായിട്ടു മനുഷ്യനായി
പിറന്നു വന്ന ഏകനീതിമാനായ യേശു അത്യുന്നതപിതാ
വായ ദൈവത്തെയും അവന്റെ ഹൃദയത്തെയും മനുഷ്യൎക്കു
വാക്കിനാലും ക്രിയകളാലും വെളിപ്പെടുത്തിക്കാണിച്ചു, മനു
ഷ്യപാപങ്ങളെയും പാപഫലങ്ങളെയും ശിക്ഷയെയും ത
ന്റെ മേൽ ചുമന്നു മരിച്ചു തന്നെത്താൻ പ്രായശ്ചിത്തബലി
യായി അൎപ്പിച്ചു. ഇതിനാൽ ദൈവനീതിക്കു തൃപ്തിവരുത്തുക
യും ദൈവസ്നേഹത്തെ പ്രത്യക്ഷമാക്കയും താൻ മരിച്ചവരിൽ
നിന്നു ഉയിൎത്തെഴുനീറ്റതിനാൽ നിത്യജീവനെ മനുഷ്യൎക്കാ
യിട്ടു സമ്പാദിക്കയും ചെയ്തു. ഇതിനെ വിശ്വാസത്തോടു
കൂടെ ആർ അംഗീകരിക്കുന്നുവോ അവൎക്കെല്ലാം ആ ഏക
നീതിമാനായ യേശുവിന്റെ പുണ്യവും നിത്യജീവനും ദൈ
വത്തോടു കൂട്ടായ്മയും കിട്ടുന്നതാകുന്നു. ഇതാകുന്നു സുവിശേ
ഷം എന്ന വേദപുസ്തകത്തിൽ വെളിപ്പെട്ടുവന്നിട്ടുള്ളതു.
ഇതിനെ പാപി താഴ്മയോടെ അംഗീകരിച്ചു ഈ ദിവ്യസത്യ
ത്തിൽ തല്പരനാകുന്നെങ്കിൽ ദൈവത്തിന്റെ ആത്മാവു മനു
ഷ്യഹൃദയത്തിൽ പ്രവേശിക്കും. ചിത്രത്തിൽ കാണുന്ന
പ്രാവു അതിന്നു അടയാളമാകുന്നു. യേശുവിന്റെ മരണ
പുനരുത്ഥാനങ്ങളാൽ പാപങ്ങൾക്കു മോചനം വന്നു; ദൈ
വസഹവാസത്തിന്നു തടസ്ഥമായ്ക്കിടന്ന പാപത്തെ നീക്കി
ക്കളഞ്ഞു, ദൈവപുത്രനായ്തീൎന്നിട്ടു ദൈവകൂട്ടായ്മയിൽ ജീവി
ക്കാം എന്ന നിശ്ചയം കൊടുത്തു ദൈവാത്മാവു ആ ഹൃദയ

"https://ml.wikisource.org/w/index.php?title=താൾ:56E230.pdf/22&oldid=197829" എന്ന താളിൽനിന്ന് ശേഖരിച്ചത്