താൾ:56E230.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

− 13 −

റച്ചും ദുഃഖിച്ചും കരഞ്ഞുംകൊണ്ടു അരിഷ്ടനായ എന്നെ ഈ
ദുരിതങ്ങളിൽനിന്നു ആർ വിടുവിക്കും എന്നു നെടുവീൎപ്പോടു
കൂടെ മുറവിളിപ്പാൻ തുടങ്ങുന്നു. അപ്പോൾ ദൈവത്തി
ന്റെ പരിശുദ്ധാത്മാവു അടുത്തു വന്നു തന്റെ വെളിച്ച
ത്തെ മലിനമായ മാനസത്തിലേക്കു അയക്കുന്നു. കരുണാ
ജ്വാലകൾ അകത്തു കടന്നു ഹൃദയത്തെ ഉരുക്കി ശുദ്ധമാക്കു
വാൻ തുടങ്ങുന്നു. വിശുദ്ധാത്മാവിന്റെ ഈ പ്രവൃത്തിക്കു
കീഴ്പെടുമ്പോൾ പിശാചും അവന്റെ സൈന്യവും മുഖം തി
രിച്ചു പുറത്തേക്കു യാത്ര പുറപ്പെടുന്നു. പാപസക്തി ഉള്ളേ
ടത്തോളമേ അവന്നു ഹൃദയത്തിൽ നിലയുള്ളു. പാപത്തിൽ
വിരക്തിയും ദൈവത്തിൽ ഭക്തിയും ഉറെക്കുമ്പോഴോ അ
വൻ വാങ്ങിപ്പോകേണം.

വായനക്കാരാ, പാപത്തിന്റെ ഓരോ വേരിനെ പൊ
രിച്ചുകളവാൻ നിനക്കു സാധിക്കുന്നതല്ല. പാപത്തോടു
വിമുഖനും ദൈവത്തോടു അഭിമുഖനും ആയിട്ടു ദൈവത്തി
ന്റെ വെളിച്ചത്തിൽ സന്തോഷിക്കുമ്പോൾ മാത്രമേ പിശാ
ചിനെ പുറത്താക്കുവാനും മൃഗസ്വഭാവങ്ങളെ അറിഞ്ഞു നീ
ക്കുവാനും വേണ്ടുന്ന ശക്തി ദൈവം കൊടുക്കയുള്ളൂ.

"അയ്യോ! ഞാൻ അരിഷ്ടമനുഷ്യൻ; മരണത്തിന്നു അ
ധീനമായ ഈ ശരീരത്തിൽനിന്നു എന്നെ ആർ വിടുവി
ക്കും? നമ്മുടെ കൎത്താവായ യേശുക്രിസ്തുമുഖാന്തരം ഞാൻ
ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു!"

"എന്മകനേ! നിന്റെ ഹൃദയം എനിക്കു താ!"

"https://ml.wikisource.org/w/index.php?title=താൾ:56E230.pdf/17&oldid=197824" എന്ന താളിൽനിന്ന് ശേഖരിച്ചത്