താൾ:56E230.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

− 11 −

മനുഷ്യനാക്കിത്തീൎക്കേണമേ! പിശാചിനെയും
അവന്റെ ചേകവരെയും എന്റെ ഹൃദയ
ത്തിൽനിന്നു പുറത്താക്കി നിന്റേതായിരിക്കു
ന്ന ഈ ഹൃദയത്തെ പുണ്യാഹംകഴിച്ചു അ
തിൽ പ്രവേശിച്ചു വാഴേണമേ! ആമേൻ.

രണ്ടാം ചിത്രം.

ചെയ്ത പാപങ്ങൾ ഓൎത്തു അനുതപിപ്പാൻ
തുടങ്ങിയ പാപിയുടെ ചിത്രം.

മേല്പറഞ്ഞ പരമാൎത്ഥമായ പ്രാൎത്ഥന കേട്ടിട്ടു ദൈവം
തന്റെ ദൂതൻമുഖേന പാപിക്കു ഒരു തലയോടു കാണിച്ചു
കൊണ്ടു വേഗം അടുത്തുവരുന്ന മരണത്തെ ഓൎപ്പിക്കയും,
ഓങ്ങിയ വാളിനാൽ മരണശേഷം ഉണ്ടാവാനുള്ള ദൈവ
ത്തിന്റെ ന്യായവിധിയെ സൂചിപ്പിക്കുകയും ചെയ്യുന്നു. പാ
പിയുടെ മേൽ ദൈവകോപം ഉള്ളതുകൊണ്ടു അവനിൽ ഭയ
വും ക്ലേശങ്ങളും അസമാധാനവും ഉണ്ടാകുന്നു. വേശ്യാദോ
ഷം, പുലയാട്ടു, കോപം, ഗൎവ്വം, അസൂയ, പകകൾ, മോഷ
ണം, ലുബ്ധു, മദ്യപാനം, കളവു, ദൂഷണം, ഇത്യാദി പാപങ്ങ
ളാൽ അശുദ്ധരായ്തീൎന്നവൎക്കു പരിശുദ്ധനായ ദൈവത്തോടു
സംസൎഗ്ഗം ചെയ്വാനും ദൈവരാജ്യപ്രജയായ്തീരുവാനും കഴി
വില്ലെന്ന ബോധം വരുന്നു. അപ്പോൾ പാപി ഞെട്ടിവി

"https://ml.wikisource.org/w/index.php?title=താൾ:56E230.pdf/15&oldid=197822" എന്ന താളിൽനിന്ന് ശേഖരിച്ചത്