താൾ:56E230.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

− 7 −

ഭിമാനികൾ പലപ്പോഴും ചതിയന്മാരുമാകുന്നു. ഇവ രണ്ടും
മാനുഷഹൃദയത്തിൽ ഒന്നിച്ചു ചേൎന്നിരിക്കുന്നു.

അതിന്നു താഴെ പാമ്പാകുന്നു ഉള്ളതു. പാമ്പു അസൂ
യയേയും പകയേയും സൂചിപ്പിക്കുന്നു. അസൂയക്കാരനായ പി
ശാചു, ദിവ്യസ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ട ആദ്യമനുഷ്യരെ
തന്റെ നിൎഭാഗ്യസ്ഥിതിയിൽ വരുത്തേണമെന്നു നിശ്ചയി
ച്ചു പാമ്പിന്റെ വേഷം ധരിച്ചു ചതിച്ചു ദൈവദ്രോഹിക
ളാക്കിത്തീൎക്കയും തന്റെ വിഷം അവരിൽ പകൎന്നു പാപമര
ണങ്ങൾക്കും ദൈവകോപത്തിന്നും പാത്രങ്ങളാക്കിത്തീൎക്കയും
ചെയ്തു. അസൂയയിൽനിന്നും പകയിൽനിന്നും അല്ലയോ
കുലപാതകങ്ങൾ മിക്കതും സംഭവിക്കുന്നതു. ഇവർ തങ്ങ
ളുടെ വിഷംകൊണ്ടു മറ്റുള്ളവരെയും വഷളാക്കുന്നു.

എലി വേല ചെയ്യാതെ മനുഷ്യർ അദ്ധ്വാനിച്ചുണ്ടാ
ക്കിയവയെ കട്ടുകൊണ്ടുപോകയും തിന്നുകയും ചെയ്യുന്ന
ഒരു ജന്തുവാകുന്നു, മടിവു, മോഷണം, ലുബ്ധ് ഇത്യാദി
പാപങ്ങൾക്കു എലി അടയാളമാകുന്നു.

നായി ശുദ്ധാശുദ്ധം ഇല്ലാത്ത ഒരു മൃഗമാകുന്നു. എന്തെ
ങ്കിലും നക്കും, ആരെ കണ്ടാലും കുരക്കും, ഏവരോടും കളി
ക്കും, എവിടെയെങ്കിലും കാഷ്ഠിക്കും, താൻ ഛൎദ്ദിച്ചതു താൻ
തന്നേ തിന്നും. വിശുദ്ധമായതിനെ നിന്ദിച്ചും ദിവ്യകാൎയ്യാ
ദികളെ പരിഹസിച്ചും അശുദ്ധമായതിൽ രസിച്ചും പോരു
ന്നവർ നായിയുടെ സ്വഭാവക്കാരാകുന്നു.

കഴു ശവത്തിന്റെ മണം ദൂരത്തുനിന്നു അറിഞ്ഞു പറ

"https://ml.wikisource.org/w/index.php?title=താൾ:56E230.pdf/11&oldid=197818" എന്ന താളിൽനിന്ന് ശേഖരിച്ചത്