താൾ:56A5728.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 72 —

തന്നേ വന്നിരിക്കുന്നുവെന്നു കാണിപ്പാൻ സ്വാൎത്ഥത്തിൽ
വന്നിരിക്കുന്നുവെന്നു പറയും.

മധുമൊഴി, മധുമൊഴിയാൾ, നെടുങ്കണ്ണി, നെടുങ്കണ്ണിയാൾ, ഇന്ദ്രനേർമുഖി,
ഇന്ദുനേർമുഖിയാൾ

(5) ബഹുവ്രീഹിയിൽ എല്ലാ സമാസങ്ങളും അടങ്ങും.

നന്മുഖൻ, മുക്കണ്ണൻ, ചതുൎഭുജൻ, ഐമുല (-പശു), ഇവ ദ്വിഗുവിൽനി
ന്നുണ്ടായവ; നീലകണ്ഠൻ, കാൎവ്വൎണ്ണൻ, അലൎബ്ബാണൻ, ചെന്താൎശരൻ ഇവ കൎമ്മ
ധാരയനിൽനിന്നുണ്ടായവ.

(6) വ്യധികരണത്തിലും ബഹുവ്രീഹി വരുമെങ്കിലും സമാ
സാൎത്ഥം അന്യപദത്തെ വിശേഷിക്കും.

ആയുധപാണി (പാണിയിൽ ആയുധമുള്ളവൻ), പദ്മനാഭൻ (നാഭിയിൽ
പദ്മമുള്ളവൻ), ദാമോദരൻ (ഉദരത്തിങ്കൽ ദാമമുള്ളവൻ).

(i) വ്യധികരണത്തിൽ വരുന്ന പദം സമാസത്തിലേ അന്ത്യപദമായി
രിക്കും. പാണി, നാഭി, ഉദരം ഇവ വ്യധികരണത്തിലാകയാൽ സമാസാന്ത
ത്തിൽ വന്നിരിക്കുന്നു.

5. മദ്ധ്യമപദലോപിസമാസം.

109. (1) വിഗ്രഹവാക്യത്തിന്റെ ഇടയിൽ ഉള്ള പദങ്ങ
ളെ എളുപ്പമായി ഗ്രഹിപ്പാൻ കഴിയുന്നതായാൽ അവയെ
വിട്ടുകളഞ്ഞിട്ടും സമാസം ഉണ്ടാക്കാം. ഈ സമാസത്തിന്നു
മദ്ധ്യമപദലോപി എന്നു പേർ.

വെണ്ണപ്രിയനായ കൃഷ്ണൻ = വെണ്ണകൃഷ്ണൻ; മണ്ണിൽനിന്നു എടുത്ത എണ്ണ =
മണ്ണെണ്ണ; തീയുടെ ശക്തികൊണ്ടു ഓടുന്ന ൨ണ്ടി = തീവണ്ടി; ആവിയന്ത്രം;
തീക്കപ്പൽ; മഞ്ഞു തടുപ്പാനുള്ള തൊപ്പി = മഞ്ഞുതൊപ്പി; തപസ്സു പ്രധാനമായ
വനം = തപോവനം.

(2) ബഹുവ്രീഹിയിൽ ഒരു നാമത്തെ മറെറാനിനോടു
സാദൃശ്യപ്പെടുത്തുമ്പോൾ രണ്ടിന്നും ഒരേരൂപമാണെങ്കിൽ
ഒന്നു ലോപിക്കും.

അന്നനടയാൾ = അന്നത്തിന്റെ നടപോലെയുള്ള നടയോടു കൂടിയവൾ.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/88&oldid=197358" എന്ന താളിൽനിന്ന് ശേഖരിച്ചത്