താൾ:56A5728.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 67 —

വിശേഷണം - ചെന്താമര (ചുകന്ന താമര), കരിങ്കുവളം (കറുത്ത കൂവളം),
ഇളനീർ (ഇളയ നീർ), പൈങ്കിളി (പച്ച കിളി), തൃക്കാൽ (ശ്രീ കാൽ), വെഞ്ചാ
മരം (വെളുത്തു ചാമരം), മൂടുവസ്ത്രം (മൂടുന്ന വസ്ത്രം), വെണ്മാടം, ചെന്താർ, ചേ
വടി, ചെമ്മീൻ, ചെങ്കനൽ.

(i) വിശേഷണം വിശേഷ്യത്തോടു ചേരുന്നതു പ്രഥമഠിഭക്തിയിലാക
യാൽ 'പൂൎവ്വപദം വിശേഷണമായി വരികയോ' എന്നു നിൎവ്വചനത്തിൽ പറ
യേണമെന്നില്ല എന്നു ഒരാക്ഷേപം ഉണ്ടായിരിക്കാം. എന്നാൽ ചെം, കരിം,
പൈം മുതലായ വിശേഷണങ്ങൾക്കു രൂപഭേങ്ങൾ ഇല്ലാത്തതുകൊണ്ടും അവ
യെ ഉത്തരവിശേഷണങ്ങളായി ഉപയോഗിക്കാത്തതുകൊണ്ടും അവയെ പ്രത്യേ
കമായിട്ടു എടുക്കേണ്ടിവരുന്നു.

103. (1) ഘടകപദങ്ങളെക്കൊണ്ടു വിഗ്രഹവാക്യം പറ
വാൻ കഴിയാത്തവയും, ഘടകപദങ്ങളിൽ യാതൊന്നിനെങ്കി
ലും തനിച്ചു പ്രയോഗമില്ലാത്തവയും ആയ സമാസത്തിന്നു
നിത്യസമാസം എന്നു പേർ.

ഇളങ്കൂറു, ചെങ്കോൽ, പെരിങ്കായം, കൊട്ടങ്കാററു, മുള്ളൻചേന.

(i) ചെം, പൈം, കൊടും, കരിം, പെരും, ചെറു മുതലായവ നിത്യസമാ
സത്തിൽ പൂൎവ്വപദങ്ങളായിട്ടു മാത്രം ഉപയോഗിക്കയുള്ളൂ.

(ii) ചെങ്കടൽ, പൈങ്കിളി, കൊടുങ്കാറ്റു, കരിമ്പടം, പെരുമ്പട, ചെറു
കാൽ, മുതലായവയിൽ ഇടക്കു വേറെ പടം വന്നു, ഈ യോഗം വേർപിരി
ക്കാൻ പാടില്ലാത്തതുകൊണ്ടു ഇവയെ സമാസമായിട്ടു എടുക്കേണം.

(2) ടൂ, റു എന്ന അക്ഷരങ്ങളിൽ അവസാനിക്കുന്ന പ്രാതി
പദികങ്ങളുടെ ആദേശരൂപവും ഇവയിൽനിന്നുണ്ടാകുന്ന വി
ശേഷണപദങ്ങളും രൂപത്തിൽ ഒന്നാകകൊണ്ടും, കാട്ടുപടോ
ലം, കാട്ടുതിപ്പല്ലി, മാട്ടുതോൽ, ആട്ടുമ്പാൽ, നീറ്റടക്ക ഇത്യാ
ദികളുടെ പദയോഗത്തെ പേർപിരിക്കാൻ പാടില്ലാത്തതു
കൊണ്ടും ഇവ നിത്യസമാസങ്ങളായിട്ടു എടുക്കേണം.

(3) ചുട്ടെഴുത്തുകളായ അ, ആ, ഇ, ഈ എന്നിവയും, ചോ
ദ്യെഴുത്തുകളായ എ. ഏ എന്നിവയും പൂൎവ്വപദങ്ങളായ്വരുന്ന
കൎമ്മധാരയസമാസങ്ങളും നിത്യസമാസങ്ങൾ ആകുന്നു.

5*

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/83&oldid=197353" എന്ന താളിൽനിന്ന് ശേഖരിച്ചത്