താൾ:56A5728.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 66 —

1. തൽപുരുഷൻ.

101. പൂൎവ്വപദത്തിന്നു ഉത്തരപദത്തോടുള്ള സംബന്ധം
വിഗ്രഹവാക്യത്തിൽ വിഭക്തികളെക്കൊണ്ടു പറയുന്നുവെങ്കിൽ
ആ സമാസം തൽപുരുഷൻ ആകുന്നു.

വിഭക്ത്യൎത്ഥം. സമാസം. വിഗ്രഹവാക്യം
ദ്വിതീയ വാതങ്കൊല്ലി
ആളെക്കൊല്ലി
വാതത്തെ കൊല്ലുന്നതു.
ആളെ കൊല്ലുന്നതു.
തൃതീയ നാരങ്ങാക്കറി
പാൽപ്പായസം
നാരങ്ങയാൽ (ഉണ്ടാക്കിയ) കറി.
പാൽകൊണ്ടു(ണ്ടാക്കിയ) പായസം.
സാഹിത്യം പാലൊക്കും പാലിനോടു ഒക്കും.
ചതുൎത്ഥി വേളിച്ചടങ്ങു വേളിക്കു (ഉള്ള) ചടങ്ങു.
ഷഷ്ഠി പൂക്കുല പൂവിന്റെ കുല.
സപ്തമി കൈവള കൈയിലെ വള.

(i) തൽപുരുഷനിൽ പൂൎവ്വപദം ദ്വിതീയാദിവിഭക്തികളിൽ മാത്രം വരും.
ഈ വിഭക്തികളെ ഇഷ്ടംപോലെ മാറ്റാൻ കഴിയുന്നില്ല. അതുകൊണ്ടു അവ
അൎത്ഥത്തിന്നു കീഴടങ്ങി എല്ലായ്പോഴും ഒരേ വിഭക്തികളിൽ വരേണ്ടിയതുകൊ
ണ്ടു അവക്കു പ്രാധാന്യമില്ല. ഉത്തരപദത്തിന്നു പ്രഥമവിഭക്തിയിൽ ഇരുന്നു
വാക്യത്തിൽ ആഖ്യയായ്വരാൻ കഴിയുന്നതുകൊണ്ടു അതിന്നു പ്രാധാന്യമുണ്ടു.

തൽപുരുഷനിൽ ഉത്തരപദാദിയിലേ ഖരത്തിന്നു ദ്വിത്വം
വരും.

പുലിത്തോൽ, പൂക്കുല, വാഴപ്പഴം, ആനക്കൊമ്പു, മുന്തിരിങ്ങാപ്പഴം, കൊ
ന്നപ്പൊടി, പടജ്ജനം.

2. കൎമ്മധാരയൻ.

102. തൽപുരുഷസമാസത്തിൽ പൂൎവ്വപദം പ്രഥമവിഭ
ക്തിയിൽ വരികയോ ഉത്തരപദത്തിന്റെ വിശേഷണമായി
രിക്കുകയോ ചെയ്യുന്നുവെങ്കിൽ ആ തൽപുരുഷന്നു കൎമ്മധാ
രയൻ എന്നു പേർ.

പ്രഥമ - ശാരികത്തുരുണി (ശാരികയാകുന്ന തരുണി), പൈങ്കിളിപ്പെണ്ണ്
(പൈങ്കിളിയാകുന്ന പെൺ), കിളിപ്പെത്തൽ (കിളിയാകുന്ന പൈതൽ) നീല
ക്കാർ (നീലമായ കാർ).

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/82&oldid=197352" എന്ന താളിൽനിന്ന് ശേഖരിച്ചത്