Jump to content

താൾ:56A5728.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 64 —

ച്ചുകൂട്ടി ഒരൎത്ഥമായ്ത്തീൎന്നതിന്റെ ശേഷം ദശരഥപുത്രൻ എ
ന്നതു രാമനിൽ ചേരുന്നതുകൊണ്ടു അതിന്നു ഏകാൎത്ഥീഭാവം
ഉണ്ടു. ദശരഥപുത്രൻ എന്ന പദസമുദായത്തിലേ പദങ്ങ
ളുടെ അൎത്ഥങ്ങളെല്ലാം ഒരൎത്ഥമായ്ത്തീരുകകൊണ്ടു അതിന്നു
ഏകാൎത്ഥിഭാവം ഉണ്ടു എന്നു പറയും.

(4) ദശരഥപുത്രൻ എന്നതു ഒറ്റപ്പദമാകുന്നു. സമാസ
ത്താൽ ഉണ്ടായ പദമാകകൊണ്ടു സമസ്തപദം എന്നു പ
റയും. സമാസം കൂടാതെയുള്ള ദശരഥന്റെ പുത്രൻ എന്ന
തിൽ ഓരോന്നിനെ വ്യസ്തപദം എന്നു പറയും. സമസ്ത
പദമായ ദശരഥപുത്രൻ എന്നതിന്റെ മദ്ധ്യത്തിൽ വേറെ
പദങ്ങൾ വരാൻ പാടില്ലാത്തതുകൊണ്ടും വിഭക്തിപ്രത്യയ
ങ്ങൾ ഒറ്റപ്പദങ്ങളിൽ എന്നപോലെ സമസ്തപദത്തിന്റെ
യും അന്തത്തിൽ മാത്രം ചേരുന്നതുകൊണ്ടും ദശരഥപുത്രൻ
എന്ന സമാസത്തിനു ഐകപദ്യം ഉണ്ടു.

(i) 'ദശരഥന്റെ മഹാൻ പുത്രൻ' എന്നതിൽ മഹാൻ എന്ന പദം രണ്ടു
പദങ്ങളുടെ ഇടയിൽ വന്നു അവയെ മറക്കുന്നതുകൊണ്ടു മഹാൻപദത്താൽ
അവക്കു വ്യവധാനം വന്നിരിക്കുന്നു എന്നു പറയും.

97. (1) സമാസങ്ങൾ ഉണ്ടാക്കുവാനായിട്ടു ചേൎക്കുന്ന പ
ദങ്ങളെ ഘടകപദങ്ങൾ എന്നു പറയും.

(i) ജഗത്തു എന്നും ഈശ്വരൻ എന്നും രണ്ടു പദങ്ങൾ തമ്മിൽ ചേൎന്നു
ജഗദീശ്വരൻ എന്ന സമാസത്തെ ഘടിപ്പിച്ചതുകൊണ്ടു അവ ഘടകപദങ്ങൾ
ആകുന്നു.
(ii) ഘടകപദങ്ങളുടെ ഇടയിൽ വേറെ പദം വരാൻ പാടില്ല.

(2) ഘടകപദങ്ങൾ തമ്മിലുള്ള സംബന്ധം കാണിക്കുന്ന
വാക്യത്തിന്നു വിഗ്രഹവാക്യം എന്നു പേർ.

(i) ജഗദീശ്വരൻ = ജഗത്തിന്റെ ഈശ്വരൻ; വാതങ്കൊല്ലി = വാതത്തെ
കൊല്ലുന്നതു; ചെങ്കതിരവൻ = ചുകന്ന കതിരുകൾ ഉള്ളവൻ; തേൻമൊഴി
യാൾ = തേനിനെപ്പോലെയുള്ള മൊഴിയുള്ളവൾ.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/80&oldid=197350" എന്ന താളിൽനിന്ന് ശേഖരിച്ചത്