താൾ:56A5728.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 68 —

യുടെയും അറിവു അത്യാവശ്യമായ്വരുന്നുവെങ്കിൽ ഈ പദ
ങ്ങൾ തമ്മിൽ സംബന്ധം ഉണ്ടെന്നു പറയും.

(i) 'ദശരഥന്റെ പുത്രനായ രാമൻ വന്നു' എന്ന വാക്യത്തിൽ 'ദശരഥന്റെ'
എന്ന പദം കേട്ട ഉടനേ തന്നേ ദശരഥന്റെതു എന്തു എന്ന ചോദ്യത്തിന്നു സ
മാധാനം ഉണ്ടാവാനായിട്ടു പുത്രൻ എന്ന പദം ആവശ്യമാകയാൽ ദശരഥന്റെ
എന്നതിന്നും പുത്രൻ എന്നതിന്നും തമ്മിൽ സംബന്ധം ഉണ്ടു.

2) പദങ്ങൾ തമ്മിലുള്ള സംബന്ധം കാണിക്കുന്നതു പ്ര
ത്യയങ്ങൾ കൊണ്ടാകുന്നു.

(i) ദശരഥന്റെ പുത്രൻ എന്ന പദങ്ങൾക്കു തമ്മിലുള്ള സംബന്ധം ഷഷ്ഠി
യുടെ പ്രത്യയത്താൽ കാണിക്കുന്നു.

(3) ഈ പ്രത്യയം എളുപ്പമായി ഗ്രഹിക്കാമെങ്കിൽ പ്രത്യയ
ങ്ങൾ ചേൎക്കാതെ പദങ്ങളെ അടുത്തടുത്തു ഉച്ചരിച്ചു അവ
തമ്മിലുള്ള സംബന്ധം സംഹിതയാൽ മാത്രം കാണിക്കും.

(i) ദശരഥന്റെ പുത്രൻ എന്നതിനു പകരം ദശരഥപുത്രൻ എന്നും
പറയാം. ഇവിടെ ദശരഥന്റെ എന്നതിലേ പ്രത്യയം ലോപിച്ചിരി
ക്കുന്നു. ഇങ്ങനെ ചേൎക്കുന്ന പദങ്ങളുടെ കൂട്ടത്തിന്നു സമാസം എന്നു പേർ.

96 (1) അന്യോന്യം സംബന്ധമുള്ള പല പദങ്ങൾ
ഒന്നിച്ചു ചേൎന്നു ഒരു സമുദായമായ്ത്തീൎന്നു, ഏകാൎത്ഥിഭാവവും
ഐകപദ്യവും ഉണ്ടായ്വരുന്നുവെങ്കിൽ ആ പദസമുദായത്തി
ന്നു സമാസം എന്നു പേർ.

(2) ദശരഥപുത്രൻ മുതലായ സമാസങ്ങളിൽ മുൻനില്ക്കു
ന്ന പദത്തിന്നു പൂൎവ്വപദമെന്നും പിൻനില്ക്കുന്ന പദത്തിന്നു
ഉത്തരപദം എന്നും പേർ.

(i) ദശഥൻ എന്നതു പൂൎവ്വപദം; പുത്രൻ ഉത്തരപദം.

(3) ദശരഥപുത്രൻ എന്ന സമാസം രാമനെക്കുറിക്കുന്നു.
ഈ സമാസത്തിലേ പൂൎവ്വപദമായ ദശരഥൻ എന്നതിന്റെ
യും ഉത്തരപദമായ പുത്രൻ എന്നതിന്റെയും അൎത്ഥം ഒന്നി

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/79&oldid=197349" എന്ന താളിൽനിന്ന് ശേഖരിച്ചത്