താൾ:56A5728.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 59 —

(x) പ്പം - അടുപ്പം, കുഴപ്പം, വലിപ്പം, ചെറുപ്പം, കടുപ്പം, ഒപ്പം.
(xi) മ - ഓൎമ്മ, കൂൎമ്മ, വളൎമ്മ, നേൎമ്മ, തോല്മ, പെരുമ, ഉണ്മ.
(xii) മാനം - തീരുമാനം, തേമാനം, ചേരുമാനം, ചി‌ല‌്വാനം.
(xiii) വി - ഉതവി, കേൾവി, മറവി.
(xiv) വു - അറിവു, കേവു, കിഴിവു, പിരിവു.

86. കൎത്ത്രാദ്യൎത്ഥങ്ങളെ കാണിപ്പാൻ ധാതുവിനോടു
അൻ, ഇ എന്നീ പ്രത്യയങ്ങൾ പ്രയോഗിക്കും.
അൻ - വിളമ്പൻ, മുക്കുവൻ.
ഇ - പോററി, ഈരായി, വാതങ്കൊല്ലി, മരഞ്ചാടി, താന്തോന്നി.
ജ്ഞാപകം - ഇവയിൽ പലവയും സമാസത്തിൽ വരും.

vi. തദ്ധിതപ്രകരണം.

87. പ്രാതിപദികങ്ങളോടു പ്രത്യയങ്ങൾ ചേൎത്തുണ്ടാകു
ന്ന നാമങ്ങളെ തദ്ധിതനാമങ്ങൾ എന്നും പ്രത്യയങ്ങളെ
തദ്ധിതപ്രത്യയങ്ങൾ എന്നും പറയും.

മൂ(ക്കു)എന്ന ധാതുവിനോടു പ്പു എന്ന കൃൽപ്രത്യയം ചേൎത്താൽ മൂപ്പു എന്ന
നാമം ഉണ്ടാകും. ഈ നാമത്തോടു അൻ എന്ന തദ്ധിതപ്രത്യയം ചേൎത്താൽ
മൂപ്പുള്ളവൻ എന്ന അൎത്ഥമുള്ള മൂപ്പൻ എന്ന തദ്ധിതനാമം ഉണ്ടാകും.

88. ആയ്മ, ത്തം, തനം, തരം, മ എന്ന പ്രത്യയങ്ങളെ
പ്രാതിപദികങ്ങളോടു ചേൎത്തു ഗുണനാമങ്ങൾ ഉണ്ടാകും.
ഈ പ്രത്യയങ്ങൾ ചേൎന്നുണ്ടായ നാമങ്ങൾ ദ്രവ്യത്തിന്നുള്ള
അനേക ഗുണങ്ങളിൽ ഒന്നിനെ മാത്രം ഗ്രഹിക്കുന്നതുകൊണ്ടു
പ്രത്യയങ്ങളെ തന്മാത്രപ്രത്യയങ്ങൾ എന്നു പറയും.
ആയ്മ. മലയായ്മ, കൂട്ടായ്മ, കാരായ്മ, വല്ലായ്മ, ഇല്ലായ്മ.
അം. വഷളത്തം, വിഡ്ഢിത്തം.
തനം. കള്ളത്തനം, വേണ്ടാതനം.
മ. ആണു, കോയ്മ, പുതുമ, ഇളമ, പശിമ.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/75&oldid=197345" എന്ന താളിൽനിന്ന് ശേഖരിച്ചത്