താൾ:56A5728.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 57 —

(2) ഭൂതവൎത്തമാനക്രിയാന്യൂനങ്ങൾക്കു പ്രത്യയങ്ങളില്ല.
പൂൎണ്ണഭൂതവൎത്തമാനങ്ങളിലേ അന്ത്യമായ ഉകാരം സംവൃത
മാകും.
പോകുന്നു്+ഉണ്ടു = പോകുന്നുണ്ടു; കൊടുത്തു്+പോയി = കൊടുത്തുപോയി.

(3) ഇകാരാന്തഭൂതക്രിയാന്യൂനത്തിന്റെ പിന്നിൽ ഖരം
വന്നാൽ അതിന്നു ദ്വിത്വം വരും.
ഓടിപ്പോയി, പാടിത്തുടങ്ങി. വാഴ്ത്തിപ്പറഞ്ഞു, ചാടിക്കുളിച്ചു.

(i) ആയി, പോയി എന്ന ഭൂതക്രിയാന്യൂനങ്ങളുടെ അന്ത്യമായ ഇകാരം
ലോപിക്കും. ആയ്പോയി, ആയ്ത്തീരുന്നു. പൊയ്പോയി, പോയ്ക്കുളഞ്ഞു.

82. (1) ഭാവിക്രിയാന്യൂനം ഉണ്ടാക്കുവാനായിട്ടു രണ്ടാം
ഭാവിയോടു ആൻപ്രത്യയം ചേൎക്കും.
പോക+ആൻ = പോക+വ്+ആൻ = പോകുവാൻ, തുടങ്ങുവാൻ.

(2) ഭാവിപ്രത്യയമായ ഉകാരം വികല്പമായി ലോപിക്കും.
പോക+ ആൻ = പോൿ+ആൻ = പോകാൻ (പോവാൻ), തുടങ്ങാൻ,
വരാൻ, എടുക്കാൻ, പറയാൻ, പറവാൻ, അറിയുവാൻ, അറിയാൻ, അറിവാൻ.

(3) ബലക്രിയകളിൽ ക്കു എന്നതിന്നു പകരം പ്പു വികല്പ
മായ്വരും. (ii. 74. 2.)
ഇരിപ്പാൻ, കിടപ്പാൻ, ശ്രമിപ്പാൻ, ജയിപ്പാൻ, കുടിപ്പാൻ, കളിപ്പാൻ.

(4) അനുനാസികാന്തധാതുക്കളിൽ ആൻപ്രത്യയത്തിന്നു
മുമ്പു മകാരം ആഗമം വരും.
തിൻ+ആൻ = തിൻ+മ്+ആൻ = തിന്മാൻ, ഉണ്മാൻ, കാണ്മാൻ.

v. കൃൽപ്രകരണം.

83. ക്രിയാധാതുക്കളിൽനിന്നു നാമങ്ങളെ ഉണ്ടാക്കുവാനാ
യിട്ടു ധാതുക്കളോടു ചേൎക്കുന്ന പ്രത്യയങ്ങളെ കൃൽപ്രത്യയ
ങ്ങളെന്നു പറയും.
(i) കൃൽപ്രത്യയത്തിൽ അവസാനിക്കുന്ന ശബ്ദത്തിന്നു കൃദന്തം എന്നു
പേർ.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/73&oldid=197343" എന്ന താളിൽനിന്ന് ശേഖരിച്ചത്