താൾ:56A5728.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 56 —

(ii) ക്രിയാപുരുഷനാമം ക്രിയാനാമം എന്നിവ ആഖ്യയും ആഖ്യാതവുമായ്വ
രുതന്നതുകൊണ്ടും വിഭക്തിപ്രത്യയങ്ങൾ ധരിക്കുന്നതുകൊണ്ടും നാമങ്ങളിൽ ചേരേ
ണ്ടവ തന്നേ. അൎത്ഥപുൎത്തിക്കു അന്യപദങ്ങൾ ആവശ്യപ്പെടാത്തതുകൊണ്ടു അ
പൂൎണ്ണക്രിയകളായിട്ടു എടുക്കേണമെന്നില്ല.

(iii) ഭാവരൂപം ക്രിയാനാമത്തിൽനിന്നു ഒട്ടും ഭേദിച്ചതല്ല. ആഖ്യാതമായും
വിശേഷണമായും വരുന്ന ക്രിയാനാമം തന്നേ ഇതു. ഇതിനെ പ്രത്യേകമായ
ഒരു വിഭാഗമായി എടുക്കുന്നതു ന്യായമല്ല.

(iv) ഭാവരൂപത്തെ ക്രിയാനാമത്തിൽ അടക്കി ക്രിയാനാമത്തെ കൃത്തിലും
ക്രിയാപുരുഷനാമത്തെ സമാസത്തിലും വിവരിക്കും.

(v) അനുവാദകത്തിൽ ചേരുന്ന ഉം എന്നതു പ്രത്യയമായിട്ടോ സമുച്ചായ
കാവ്യയമായിട്ടോ വിചാരിക്കേണ്ടതു എന്നു ആലോചിക്കുമ്പോൾ പ്രത്യയമായി
ട്ടെടുക്കുന്നതു നല്ലതെന്നു കണ്ടു അനുവാദകമെന്ന ഒരു പ്രത്യേകവിഭാഗമായിട്ടു
എടുത്തിരിക്കുന്നു.

80. (1) നാമത്താൽ അൎത്ഥം പൂൎണ്ണമാകുന്ന അപൂൎണ്ണക്രി
യക്കു ശബ്ദന്യൂനമെന്നും പേരെച്ചമെന്നും പേർ. ഭൂതവൎത്ത
മാനപേരെച്ചങ്ങൾ ഉണ്ടാകുവാനായിട്ടു ഭൂതവൎത്തമാനകാല
രൂപങ്ങളോടു അപ്രത്യയം ചേൎക്കും. ഭാവിയിൽ പ്രത്യയമില്ല.
നടക്കുന്ന, നടന്ന, നടക്കും.
അപ്രത്യയം ചേൎക്കുമ്പോൾ ക്രിയകളുടെ അന്ത്യമായ ഉകാരം ലോപിക്കും.
പോകുന്നു+അ = പോകുന്ന; നടന്നു+അ = നടന്ന; കൊടുത്തു+അ = കൊടുത്ത.

(2) ഇകാരാന്തഭൂതത്തിൽ യകാരം ആഗമം വരും. പദ്യ
ത്തിൽ നകാരവും വരും.
പാടി+അ = പാടി+യ്+അ = പാടിയ; പാടി+അ = പാടി+ൻ+അ =
പാടിന.
ആയി, പോയി എന്നിവയുടെ ഇകാരം ലോപിക്കും. ആയി+അ =
ആയ; പോയി+അ = പോയ.

81. (1) വേറെ ക്രിയയാൽ അൎത്ഥം പൂൎണ്ണമായ്വരുന്ന അ
പൂൎണ്ണക്രിയകളെ ക്രിയാന്യൂനങ്ങളെന്നും വിനയെച്ചങ്ങൾ
എന്നും പറയും.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/72&oldid=197342" എന്ന താളിൽനിന്ന് ശേഖരിച്ചത്