താൾ:56A5728.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 55 —

(3) മദ്ധ്യമപുരുഷപ്രത്യയങ്ങളായ ആയ് (ഏകവചനം)
ഈർ (ബഹുവചനം) ഭാഷയിൽ വളരെ ദുൎല്ലഭമായിട്ടേ പ്ര
യോഗിക്കാറുള്ളൂ.
കൊടുക്കുന്നായ്, കൊടുക്കുന്നീർ, കൊടുത്തായ്, കൊടുത്തീർ, കൊടുക്കുവായ്,
കൊടുക്കുവീർ, കൊടുപ്പീർ.

(4) പ്രഥമപുരുഷനിൽ മാത്രം ക്രിയക്കു ലിംഗഭേദമുള്ളൂ.
പുല്ലിംഗം:- ആൻ. നടക്കുന്നാൻ, പോകുന്നാൻ, നടന്നാൻ, പോനാൻ,
നടക്കുവോൻ.
സ്ത്രീലിംഗം:- ആൾ. നടക്കുന്നാൾ, പോകുന്നാൾ, നടന്നാൾ, പോനാൾ,
നടക്കുവോൾ.

5) നപുംസകത്തിന്നു പ്രത്യയമില്ല.
നടക്കുന്നു, നടന്നു, നടക്കും, പോകുന്നു, പോയി, പോകും.

(6) ഈ നപുംസകരൂപങ്ങൾ ഇപ്പോൾ എല്ലാ പുരുഷ
ന്മാരിലും ഉപയോഗിച്ചുവരുന്നു.
ഞാൻ പോകും, നീ പോകുന്നു, അവൻ പോയി, നാം പോയി, നിങ്ങൾ പോകും.

iv. പൂൎണ്ണക്രിയ, അപൂൎണ്ണക്രിയ. (i.87—98.)

79. പൂൎണ്ണക്രിയയും അപൂൎണ്ണക്രിയയും വാക്യത്തിൽ ആ
ഖ്യാതമായ്വരും എങ്കിലും അൎത്ഥം പൂൎണ്ണമാവാൻ പൂൎണ്ണക്രിയ
മറെറാരു പദം ആവശ്യപ്പെടുന്നില്ല; അപൂൎണ്ണക്രിയക്കു മറ്റു
പദങ്ങൾ കൂടാതെ അൎത്ഥം പൂൎണ്ണമാകയില്ല.

(i) അപൂൎണ്ണക്രിയകളെ താഴേ പട്ടികയിൽ ചേൎത്തിരിക്കുന്നു.

(1) ശബ്ദന്യൂനം വൎത്തമാനം
ഭൂതം
ഭാവി
(2) ക്രിയാപുരുഷ
നാമം
വൎത്തമാനം
ഭൂതം
ഭാവി
(3) ക്രിയാന്യൂനം വൎത്തമാനം
ഭൂതം
ഭാവി
(5) സംഭാ
വന
ഒന്നാം

രണ്ടാം
(6) അനു
വാദം
ഒന്നാം

രണ്ടാം
(4) ക്രിയാനാമം
(7) ഭാവരൂപം
"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/71&oldid=197341" എന്ന താളിൽനിന്ന് ശേഖരിച്ചത്