താൾ:56A5728.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 51 —

(ii) ഒരു സ്വരമാത്രമുള്ള ധാതുക്കളിലേ സ്വരം ദീൎഘമായാൽ അബലക്രിയ
കളിൽ വൎത്തമാനഭാവികാലപ്രത്യയങ്ങളെ ധാതുവിനോടു ചേൎക്കും. പാടും,
ചാടും, മാറും. ഈ വിധ ധാതുക്കളെ ദീൎഘധാതുക്കൾ എന്നു പറയും. അനേ
കസ്വരമുള്ള അബലക്രിയകളിലേ സ്വരങ്ങൾ ഹ്രസ്വങ്ങളാകുന്നുവെങ്കിൽ പ്ര
ത്യയങ്ങൾ ധാതുവിനോടു ചേരും. വളരും, ഇളകും, തളരുന്നു. ഈ ധാതു
ക്കളെ ഹ്രസ്വധാതുക്കളെന്നു പറയും. ബലക്രിയകളിൽ പ്രത്യയങ്ങൾ ബലപ്ര
കൃതിയോടു ചേരും.

(2) രണ്ടാം ഭാവിയിൽ ബലക്രിയകളിൽ ക്കുവിന്നു പകരം
പ്പുവും വരും.
കൊടുക്കൂ, കൊടുപ്പൂ, ജയിക്കൂ, ജയിപ്പൂ, നടക്കൂ, നടപ്പൂ.

75. ഭൂതകാലം ഉണ്ടാക്കുവാൻ ധാതുവിനോടു ഇ,തു എന്ന
പ്രത്യയങ്ങളിൽ ഒന്നു ചേൎക്കും (i. 75 — 78).
ഇ. ആയി, പോയി, ഇളകി, ഉരസി, കുലുങ്ങി, കുലുക്കി, മങ്ങി, ചിന്തി,
തുപ്പി.
തു. ചെയ്തു, എടുത്തു, നൊന്തു, വലിച്ചു, വലഞ്ഞു, വിറ്റു, വിട്ടു, പുക്കു, ഉണ്ടു.

76. (1) ധാതുസ്വരങ്ങളിൽ ഒന്നു ദീൎഘമായും എല്ലാം
ഹ്രസ്വമായും ഇരുന്നാൽ അബലക്രിയകളിൽ ഭൂതത്തിൽ ഇ
പ്രത്യയം വരും.

(i) ദീൎഘധാതു. - ആടി, ഓടി, ഊരി, ഓതി, ഏശി, മാറി, വാറി, വൈകി,
തേകി.

(ii) ഹ്രസ്വധാതു. - ഉരസി, വിലസി, കരുതി, മരുവി, ഇളകി, വരുത്തി, കടത്തി.

(2) ധാതു സംയോഗാക്ഷരത്തിൽ അവസാനിച്ചാൽ ഭൂത
ത്തിൽ ഇപ്രത്യയം വരും.
ആക്കി, ചിക്കി, മുക്കി, തേക്കി, അനങ്ങി, വണങ്ങി, തൂങ്ങി, മുങ്ങി, കാച്ചി,
ആട്ടി, കാട്ടി, കൂട്ടി, വെട്ടി, നണ്ണി, എണ്ണി, മാന്തി, ചിന്തി, പൊന്തി, താഴ്ത്തി,
വാഴ്ത്തി.

77. സ്വരങ്ങളിലും ചില്ലുകളിലും അവസാനിക്കുന്ന ബല
ക്രിയകളിൽ ഭൂതത്തിൽ തുപ്രത്യയം വരും.

4*

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/67&oldid=197337" എന്ന താളിൽനിന്ന് ശേഖരിച്ചത്