താൾ:56A5728.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 47 —

2. ധാത്വധികാരം.

i. ധാതുപ്രകരണം.

70. (1) അനേകശബ്ദങ്ങൾക്കു അൎത്ഥത്തിലും രൂപത്തി
ലും തുല്യമായ ഭാഗം ഉണ്ടെങ്കിൽ ആ സമാനമായ ഭാഗമാ
കുന്നു ധാതു (i. 70.)
പോകുന്നു, പോയി, പോകും, പോയാൽ, പോവാൻ, പോകേണം, പോ
കാഞ്ഞു, പോക്കു, പോക്കുന്നു, പോക്കി, പോക്കിയാൽ മുതലായ ശബ്ദങ്ങൾക്കു
അൎത്ഥത്തിലും രൂപത്തിലും തുല്യമായ ഭാഗം പോ എന്നതു ആകയാൽ അതു
ധാതുവാകുന്നു.

(2) ധാതുവിനെക്കാൾ ചെറുതായ രൂപം ഭാഷയിൽ ഉണ്ടാ
യിരിക്കയില്ല.

(i) പോ എന്നതിന്റെ പകാരത്തിൽനിന്നോ ഒക്കാരത്തിൽനിന്നോ ഗമ
നാൎത്ഥമുള്ള അംശം കിട്ടാത്തതുകൊണ്ടു പോവിനേക്കാൾ ചെറുതായ രൂപം ഇല്ല.

(ii) പദങ്ങളെ വിഭാഗിച്ചതിന്റെ ശേഷം ഒടുവിൽ വിഭാഗിപ്പാൻ പാടി
ല്ലാതെ നില്ക്കുന്നതു തന്നേ ധാതു.

(3) ധാതുവിനോടു ചില പ്രത്യയങ്ങൾ ചേൎത്തുണ്ടാക്കുന്ന
രൂപത്തിന്നു പ്രകൃതി എന്നു പേർ. പോക, പോക്ക, ഇവ
ധാതുവിൽനിന്നുണ്ടായ പ്രകൃതികൾ ആകുന്നു.

(4) പ്രകൃതി ഉണ്ടാക്കുവാനായിട്ടു ധാതുവിനോടു ചേൎക്കൂന്ന
പ്രത്യയങ്ങളെ വികരണങ്ങൾ എന്നു പറയും. ക, ക്ക, ഇക്ക
ഉക, ങ്ങു ഇത്യാദിവികരണങ്ങൾ ആകുന്നു. ഇവയുടെ അ
ൎത്ഥം ഇതുവരേ നിശ്ചയിച്ചിട്ടില്ല.
പോക, അടക്ക, ഇഴയുക, പഠിക്ക അടങ്ങു.

(5) കാലം, പുരുഷൻ, ലിംഗം, വചനം മുതലായ ഭേദങ്ങ
ളെ കാണിക്കുന്ന പ്രത്യയങ്ങളെ ചേൎക്കുന്നതിന്നു മുമ്പായിട്ടു
വികരണങ്ങൾ ധാതുവിനോടു ചേൎക്കും.

71. (1) ധാതു വ്യാപാരത്തെയും ആ വ്യാപാരത്താൽ
ഉണ്ടാകുന്ന ഫലത്തെയും കാണിക്കും. കൎത്താവു ചെയ്യുന്നതു

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/63&oldid=197333" എന്ന താളിൽനിന്ന് ശേഖരിച്ചത്