താൾ:56A5728.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 42 —

(5) അപവാദം. അന്ത്യവ്യഞ്ജനം ലിംഗത്തിന്റെയോ
വചനത്തിന്റെയോ അംഗമായാൽ ഇൻ വരികയില്ല.

അവളെ, മക്കളെ, മരങ്ങളുടെ.

(6) ദിതീയയിൽ ഇൻ വികല്പമാകുന്നു.

വാക്കിനെ, വാക്കെ, മരത്തെ, മരത്തിനെ, ആളെ, ആളിനെ.

(7) വിവൃതാന്തങ്ങളിലും രാജാവു, പിതാവു മുതലായ
സംവൃതാന്തങ്ങളിലും ഇൻ വരും.

ഗുരു + എ= ഗുരു + ഇൻ+ എ = ഗുരു + വ് + ഇൻ + എ= ഗുരുവിൻ +
എ = ഗുരുവിനെ, ഗുരുവിന്നു, ഗുരുവിന്റെ, തെരുവിന്റെ, രാജാവിനെ,
രാജാവിന്നു, പിതാവിന്നു, പിതാവിനോടു.

(8) സ്വരത്തിൽ അവസാനിക്കുന്ന പ്രാതിപദികങ്ങളുടെ
പിന്നിൽ വരുന്ന കൽപ്രത്യയത്തിന്നു മുമ്പായിട്ടു ഇൻ ആ
ഗമം വരും.

ഗംഗ + കൽ = ഗംഗ + ഇൻ + കൽ = ഗംഗയിൻ + കൽ = ഗംഗയിങ്കൽ.
ഹരി + കൽ = ഹരിയിങ്കൽ, ലക്ഷ്മിയിങ്കൽ, ഗുരുവിങ്കൽ, വിഷ്ണുവിങ്കൽ.

62. ചതുൎത്ഥിക്കു കു, നു എന്നും ഷഷ്ഠിക്കു ഉടെ, ന്റെ
എന്നും ഈ രണ്ടു പ്രത്യയങ്ങൾ ഉള്ളവയിൽ ഇവ എവിടെ
വരുമെന്നറിയേണ്ടതാകുന്നു.

(1) ചതുൎത്ഥിയിൽ കു വന്നാൽ ഷഷ്ഠിയിൽ ഉടെ വരും;
ചതുൎത്ഥിയിൽ നു വന്നാൽ ഷഷ്ഠിയിൽ ന്റെ വരും.

കു — അവൎക്കു, അവരുടെ; മരങ്ങൾക്കു, മരങ്ങളുടെ; കൈക്കു, കൈയി
ന്റെ.

നു — അവന്നു, അവന്റെ; മരത്തിന്നു, മരത്തിന്റെ; പിതാവിന്നു, പിതാ
വിന്റെ.

(2) ബഹുവചനങ്ങളിലും താലവ്യസ്വരങ്ങളിൽ അവസാ
നിക്കുന്ന പ്രാതിപദികങ്ങളിലും ചതുൎത്ഥിയിൽ കു വരും.

നിങ്ങൾക്കു, നമുക്കു, അവക്കു, മനുഷ്യൎക്കു, കൈക്കു, തീക്കു, നടിക്കു, ഹരിക്കു.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/58&oldid=197328" എന്ന താളിൽനിന്ന് ശേഖരിച്ചത്