Jump to content

താൾ:56A5728.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 41 —

61. ദ്വിതീയാദിപ്രത്യയങ്ങളെ ചേക്കുമ്പോൾ പ്രാതിപ
ദികത്തിനുണ്ടാകുന്ന രൂപഭേദത്തിന്നു ആദേശരൂപം എന്നു
പേർ.

(1) ആദേശരൂപത്തിൽ അന്ത്യമകാരത്തിന്റെ സ്ഥാനത്തു
‘ത്തു’ പ്രത്യയം വരും.

മരം + എ = മരത്തു + എ = മരത്തെ. മരം + ഓടു = മരത്തു + ഓടു = മര
ത്തോടു.

(2) സാഹിത്യപ്രത്യയങ്ങളായ ഒടു, ഓടു ചേരുമ്പോൾ പ
ദ്യത്തിൽ ത്തു വികല്പമായ്വരും.

നലം + ഒടു = നിലമൊടു, ഹിതമൊടു, ധനമൊടു.

ജ്ഞാപകം. — ഇഷ്ടം പോലെ ഒരു വ്യാകരണസൂത്രം പ്രവൃത്തിക്കുന്നു
വെങ്കിൽ അതിന്നു വികല്പം എന്നു പറയും. പദ്യത്തിൽ ധനമൊടു എന്നും
ധനത്തൊടു എന്നും കവിയുടെ ഇഷ്ടം പോലെ ഉപയൊഗിച്ചു കാണുകയാൽ
ആദേശം വികല്പമാകുന്നു.

(3) ടു, റു എന്ന സംവൃതാന്തങ്ങളുടെ പിന്നിൽ വിഭക്തിപ്ര
ത്യയം വന്നാൽ ഇവൎക്കു സവൎണ്ണാഗമത്താൽ ദ്വിത്വം വന്നിട്ടു
ഇഅവ ട്ടു, റ്റു എന്നാകും.

ആടു + ഇൽ = ആട്ടു + ഇൽ = ആട്ടിൽ, കാട്ടിൽ, നീറ്റിൽ, വയറ്റിൽ.

ജ്ഞാപകം.— ഈ ദ്വിത്വം ചില നാമങ്ങളിൽ പ്രവൃത്തിച്ചു ചില
നാമങ്ങളിൽ പ്രവൃത്തിക്കാതെയും ഇരിക്കുന്നതുകൊണ്ടു അതിനെ വിഭാഷ
എന്നു പറയും. ചൂടോടേ എന്നതിൽ ദ്വിത്വമില്ല. നീരിൽ, നീറ്റിൽ എന്നി
വയിൽ വികല്പം.

(4) വൃഞ്ജനാന്തപ്രാതിപദികങ്ങളിലും ആദേശരൂപം വരു
ന്നവയിലും ഇൽ എന്ന സപ്തമിപ്രത്യയം ഒഴികേയുള്ള പ്രത്യ
യങ്ങൾ വന്നാൽ ഈ പ്രത്യയങ്ങൾക്കു മുമ്പായിട്ടു ഇൻപ്ര
ത്യയം ആഗമമായ്വരും.

വാക്ക് + എ = വാക്ക് + ഇൻ + എ = വാക്കിനെ. പെണ്ണ് + എ = പെണ്ണി
നെ. മരത്തു + എ = മരത്തിൻ + എ = മരത്തിനെ.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/57&oldid=197327" എന്ന താളിൽനിന്ന് ശേഖരിച്ചത്