താൾ:56A5728.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 21 —

31. സംവൃതം എവിടെ വരും? 35. പാഠപുസ്തകം എടുത്തു ഒരു വാക്യം വായിച്ചു
അതിലേ വൎണ്ണങ്ങളെ വിഭജിക്കുക.

36. ചെറുപ്പം തൊട്ടേറും കുരുപരിഷയോടുള്ള കലഹ
പ്പിറപ്പിന്റേ മൂലം സഹജജനമല്ലോൎക്കിഹ മേ.
ജരാസന്ധൻ വക്ഷസ്ഥലമിവ രുഷാ ഭീമനിതു വേർ
പിരിക്കുന്നൂ. സന്ധിം വിരവോടു ഭവാന്മാർ തുടരുവിൻ ॥

ഈ പദ്യത്തിലേ സംയോഗാക്ഷരങ്ങളെടുത്തു അവ ഏതുവൎണ്ണങ്ങൾ ചേൎന്നു
ണ്ടായവ എന്നു പറക.

2. സന്ധിപ്രകരണം.

29. ഇടക്കു യാതൊരു നിറുത്തലും കൂടാതെ വൎണ്ണങ്ങളെ
അത്യന്തം അടുത്തുച്ചരിക്കുമ്പോൾ ഉണ്ടാകുന്ന വൎണ്ണസാമീ
പ്യത്തിന്നു സംഹിത എന്നു പേർ.

(1) സംഹിതയിൽ മുമ്പും പിമ്പും നില്ക്കുന്ന വൎണ്ണങ്ങളുടെ
സാമീപ്യത്താൽ ഉണ്ടാകുന്ന ഉച്ചാരണഭേദം സന്ധിയാകുന്നു.

(2) സംഹിതയിൽ വൎണ്ണങ്ങളെ ഉച്ചരിക്കുമ്പോൾ നേരി
ടുന്ന പ്രയാസത്തെ വിവൃത്തി എന്നു പറയും.

(i) “നീ + അന്നു + അവിടെ + ഉണ്ടു + ആയി + ഇരുന്നു + ഓ + ഇല്ല +
ഓ + എന്നു + ആലോചിച്ചു + ഉത്തരം പറക” — എന്ന വാക്യത്തിൽ സംഹിത
യിൽ മുമ്പും പിമ്പും നില്ക്കുന്ന സ്വരങ്ങളെ അടുത്തടുത്തു ഉച്ചരിക്കുമ്പോൾ ഉണ്ടാ
കുന്ന പ്രയാസം കൂടാതെ കഴിപ്പാൻ വേണ്ടി അവിടവിടെ നിറുത്തുന്നു. അതു
പോലെ തന്നേ അ + ഇടെ, ആ + ഇ, പോ + ഊ മുതലായ ഒറ്റപ്പദങ്ങളിലും
വിവൃത്തി ഭാഷയിൽ വരികയില്ല.

(3) ഗദ്യത്തിൽ വാക്യത്തിലേ പദങ്ങൾക്കു സംഹിതയിൽ
വിവൃത്തി വരാമെങ്കിലും പദ്യത്തിൽ വിവൃത്തി പാടില്ല. ഒറ്റ
പ്പദങ്ങളിൽ വിവൃത്തി മലയാളത്തിൽ വരികയില്ല.

(4) ഭിന്നസ്ഥാനങ്ങളിൽനിന്നു ഉൽഭവിച്ച വ്യഞ്ജനങ്ങൾ
ഒറ്റപ്പദങ്ങളിൽ വന്നാൽ ഉച്ചാരണത്തിന്നു വൈഷമ്യം ഉ
ണ്ടാകും. കൺ + തു എന്നതിൽ മൂൎദ്ധന്യമായ ണകാരവും

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/37&oldid=197307" എന്ന താളിൽനിന്ന് ശേഖരിച്ചത്