താൾ:56A5728.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 19 —

ഇതിന്നു ഘോഷം എന്ന പേർ ഇരിക്കട്ടെ. ഖരങ്ങൾ, അതിഖരങ്ങൾ, ഊ
ഷ്മാക്കൾ ഇവക്കു ഘോഷമില്ലാത്തതുകൊണ്ടു അഘോഷങ്ങൾ എന്നു പേർ.
ശേഷമുള്ള വൎണ്ണങ്ങൾ ഘോഷവത്തുകൾ ആകുന്നു.

(v) ഖരം ഉച്ചരിച്ച ഉടനെ തന്നേ ശ്വാസം നിന്നുപോകുന്നു. അതിഖര
ങ്ങളെ ഉച്ചരിച്ച ശേഷവും ശ്വാസം ക്ഷണനേരം നിലനില്ക്കുന്നു. ഉച്ചാരണ
ശേഷം ശ്വാസം ഉടനെ നിന്നുപോകുന്ന വൎണ്ണങ്ങളെ അല്പപ്രാണങ്ങൾ
എന്നും, ഉച്ചാരണശേഷം ക്ഷണനേരം ശ്വാസം നിലനില്ക്കുന്ന വൎണ്ണങ്ങളെ
മഹാപ്രാണങ്ങൾ എന്നും പേർപറയും.

(1) അല്പപ്രാണങ്ങൾ: — സ്വരങ്ങൾ, ഖരങ്ങൾ, മൃദുക്കൾ,
അനുനാസികങ്ങൾ, മദ്ധ്യമങ്ങൾ.

(2) മഹാപ്രാണങ്ങൾ: — അതിഖരങ്ങൾ, ഘോഷങ്ങൾ,
ഊഷ്മാക്കൾ.

(vii) ഹകാരം കണ്ഠ്യവും മഹാപ്രാണവുമായ ഘോഷവത്താകുന്നു.

26. പദാന്തത്തിലേ ഉകാരം രണ്ടു വിധം. (1) ചുണ്ടുകൾ
രണ്ടും ഉരുട്ടി പൂൎണ്ണമായിത്തുറന്നുച്ചരിക്കുന്ന ഉകാരത്തെ വിവൃ
തം എന്നും, കീഴ്ചുണ്ടു താഴ്ത്തി ഏകദേശം അകാരംപോലെ ഉച്ച
രിക്കുന്ന ഉകാരത്തെ സംവൃതം എന്നും പറയും. വിവൃത
ത്തിന്നു നിറയുകാരമെന്നും മുറ്റുകാരമെന്നും, സംവൃതത്തിന്നു
അരയുകാരമെന്നും പേരുണ്ടു.

(1) വിവൃതം. കടു, തെരു, കഴു, പുഴു, കുരു, ഗുരു, ശിശു.

(2) സംവൃതം ആടു, കാടു, ഉറപ്പു, നീറു, ചേറു, മണ്ണു, പുല്ലു, വാക്കു, ജഗത്തു, പരിവ്രാട്ടു, അനുഷ്ടുപ്പു.

ജ്ഞാപകം. — പദാദിയിലേ ഉകാരം വിവൃതം തന്നേ. സംസ്കൃതപദ
ങ്ങളുടെയും പൂൎണ്ണഭൂതത്തിന്റെയും അന്തത്തിലുള്ള ഉകാരം വിവൃതം തന്നേ.
വൎത്തമാനഭൂതക്രിയാന്യൂനങ്ങളുടെ അന്തത്തിലേ ഉകാരം സംവൃതം തന്നേ.

27. ഒരേസ്ഥാനത്തുനിന്നു പുറപ്പെടുന്ന വൎണ്ണങ്ങൾ സ
വൎണ്ണങ്ങൾ ആകുന്നു. കവൎഗ്ഗത്തിലേ അഞ്ചുവൎണ്ണങ്ങളും ത

2*

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/35&oldid=197305" എന്ന താളിൽനിന്ന് ശേഖരിച്ചത്