താൾ:56A5728.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 17 —

24. (1) വൎഗ്ഗങ്ങളിലേ ഒന്നാം വൎണ്ണങ്ങളായ ക, ച, ട, ത,
പ എന്നിവയെ ഖരങ്ങൾ എന്നും, രണ്ടാം വൎണ്ണങ്ങളായ ഖ,
ഛ, ഠ, ഥ, ഫ എന്നിവയെ അതിഖരങ്ങൾ എന്നും, മൂന്നാം
വൎണ്ണങ്ങളായ ഗ, ജ, ഡ, ദ, ബ എന്നിവയെ മൃദുക്കൾ എന്നും
നാലാം വൎണ്ണങ്ങളായ ഘ, ഝ, ഢ, ധ, ഭ എന്നിവയെ ഘോ
ഷങ്ങൾ എന്നും അഞ്ചാം വൎണ്ണങ്ങളായ ങ, ഞ, ണ, ന, മ
എന്നിവയെ അനുനാസികൾ എന്നും പറയും.

(2) യ, ര, ല, വ, റ, ഴ, ള എന്നിവ സ്പൎശങ്ങളുടെയും ഊ
ഷ്മാക്കളുടെയും മദ്ധ്യേത്തിലുള്ളവ ആകയാൽ മദ്ധ്യമങ്ങൾ
എന്നു പറയും. യ, ര, ല, വ എന്നിവക്കു അന്തസ്ഥങ്ങൾ
എന്നും അന്തസ്ഥകൾ എന്നും പേർ. റ, ഴ, ള എന്നി
വയെ പ്രതിവൎണ്ണങ്ങൾ എന്നു പറയും. റ, ഴ, ഉ എന്നിവ
ദ്രാവഡഭാഷകളിൽ തമ്മിൽ മാറുന്നതുകൊണ്ടു ഇവക്കു പ്രതി
വൎണ്ണങ്ങൾ എന്നു പേർ.

(3) ശ, ഷ, സ, ഹ എന്നിവ ഊഷ്മാക്കൾ ആകുന്നു.

(4) ൺ, ൻ, ർ, റ്, ല്, ള്, ഴ് ഇവ ചില്ലുകൾ ആകു
ന്നു. ഈ വ്യഞ്ജനങ്ങളില്ലാതെ വേറെ വ്യഞ്ജനത്തിൽ മല
യാളപദം അവസാനിക്കയില്ല.

ആൺ, ഞാൻ, ആർ, നീറ്, പാല്, വാൾ, കീഴ്

(5) ഇടക്കു സ്വരം കൂടാതെ ഒന്നിച്ചു വരുന്ന വ്യഞ്ജനക്കൂട്ട
ത്തിന്നു കൂട്ടക്ഷരം എന്നോ സംയോഗം എന്നോ പേർ
പറയും.

ക്ക, ച്ച, ട്ട, ത്ത, പ്പ, ങ്ക, ഞ്ച, ണ്ട, ന്ത, മ്പ, യ്യ, വ്വ, ല്ല, റ്റ, ള്ള, ന്റ.

25. വൎണ്ണവിഭാഗത്തെ താഴേ പട്ടികയിൽ
കാണിച്ചിരി
ക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/33&oldid=197303" എന്ന താളിൽനിന്ന് ശേഖരിച്ചത്