താൾ:56A5728.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 14 —

(i) സ്വരങ്ങളെ പാടുവാൻ കഴിയും; വ്യഞ്ജനങ്ങളെ പാടുവാൻ
കഴികയില്ല. വാൿ, ത്യജ്, ലിട്, ചാൺ, ഞാൻ, പോമ് ഇത്യാദികളുടെ
അന്തത്തിലുള്ള വൃഞ്ജനം പാടുവാൻ ശ്രമിച്ചാൽ അസാദ്ധ്യമായി കാണും
. ഉച്ചാരണ ശേഷം വൃഞ്ജനം നിന്നുപോകും. അല്ലെങ്കിൽ അ എന്നതിനെപ്പാടും.

(ii) ഒരു വൎണ്ണത്തെ പറവാനായിട്ടു അതിനോടു — കാരപ്രത്യയം ചേൎക്കും.
അകാരം എന്നാൽ അ എന്ന വൎണ്ണം എന്നു അൎത്ഥം. എന്നാൽ രവൎണ്ണത്തെ
രകാരമെന്നും രേഫമെന്നും പറയും.

(iii) സ്വരത്തിന്റെ ശേഷം മകാരത്തിന്നു തുല്യമായി ഉച്ചരിക്കുന്ന വൎണ്ണം
അനുസ്വാരം ആകുന്നു.

അം ആം ഇം ഈം ഉം ഊം ഐം ഓം

മരം, വരാം, പെരിം, ഈംപുഴു, പോകും, ചമൂം പൈം (കിളി) പോം

(iv) സ്വരത്തിന്റെ ശേഷം ഹകാരത്തിന്നു തുല്യമായി ഉച്ചരിക്കുന്ന വൎണ്ണം
വിസൎഗ്ഗം ആകുന്നു. വിസൎഗ്ഗം സംസ്കൃതപദങ്ങൾ മാത്രം കാണും.

ഹരിഃ | അന്തഃപുരം | നമഃ | ദുഃഖം | അന്തഃകരണം | ഗൌഃ | ശ്രീഃ |

(v) ക, ഖ, മുതലായ അക്ഷരങ്ങളിൽ സുഖോച്ചാരണത്തിന്നു വേണ്ടി
അകാരം ചേൎത്തിരിക്കുന്നു. ക (= ൿ + അ) എന്നതിൽ ൿ എന്നതു മാത്രം
വ്യഞ്ജനം.

(v) വ്യഞ്ജനങ്ങളും സ്വരങ്ങളും ചേന്നുണ്ടായ ക, കാ, കി, കീ, കു, കൂ,
കൃ, കൄ, കൢ, കൣ, കെ. കേ, കൈ, കൊ, കോ, കൌ മുതലായ അക്ഷരങ്ങൾക്കു
ഗുണിതാക്ഷരം എന്ന പേർ ഇരിക്കട്ടെ.

19. സംഭാഷണത്തിന്നു സമയം വേണ്ടതുപോലെ തന്നേ
വൎണ്ണങ്ങളെ ഉച്ചരിപ്പാനും സമയം വേണം. വൎണ്ണം ഉച്ചരി
പ്പാൻ വേണ്ടിയ ചുരുങ്ങിയ സമയത്തിന്നു മാത്ര എന്നു പേർ.

20. ഉച്ചാരണത്തിന്നു വേണ്ടിയ സമയത്തിന്നു ഒത്തവ
ണ്ണം സ്വരങ്ങളെ ഹ്രസ്വങ്ങളായും ദീൎഗ്ഘങ്ങളായും വിഭാ
ഗിക്കുന്നു.

(i) ഉച്ചാരണത്തിന്നു ഒരു മാത്രാസമയം വേണ്ടിവരുന്ന സ്വരം ഹ്രസ്വ
വും രണ്ടുമാത്രാസമയം വേണ്ടിവരുന്ന സ്വരം ദീൎഘവും ആകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/30&oldid=197300" എന്ന താളിൽനിന്ന് ശേഖരിച്ചത്