താൾ:56A5728.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 10 —

3. വിശേഷങ്ങൾ

13. നാമവിശേഷണങ്ങളെന്നും ക്രിയാവിശേഷണങ്ങ
ളെന്നും വിശേഷണങ്ങൾ രണ്ടു വിധം. (i. 99 - 107, 109.)

(1) നാമവിശേഷണങ്ങL നാമങ്ങളെ തരം തിരിക്കുന്നു.
ഒരു ജാതിയിലെ വ്യക്തികൾ തമ്മിലുള്ള ഭേദങ്ങൾ കാണിച്ചു,
സാമ്യമുള്ളവയെ ഒന്നിച്ചുകൂട്ടിത്തരമാക്കുകയാകുന്നു വിശേഷ
ണത്തിന്റെ പ്രവൃത്തി. വിശേഷണങ്ങളാൽ ഉണ്ടാകുന്ന തര
ങ്ങൾ ജാതി, ഗുണം, ക്രിയ എന്നിവയെ ആശ്രയിച്ചു നില്ക്കും.

ജാതി ബ്രാഹ്മണൻ, പശു, മരം, ലോഹം.
ഗുണം വെളുത്തവൻ, കറുത്തതു, നെടിയ, മൃദു.
ക്രിയ വെപ്പുകാരൻ, ചെയ്യുന്ന, വളരുന്ന, ഉരുകുന്ന.

(2) ഗുണം, സംഖ്യ, പ്രമാണം, പരിമാണം മുതലായ ദ്രവ്യ
വിശേഷണങ്ങളെ കാണിക്കുന്ന പദങ്ങൾ ഗുണവചനങ്ങൾ
ആകുന്നു. (i. 99–102)

(i) ലിംഗം, വചനം, വിഭക്തി എന്നിവയാൽ നാമത്തിന്നു രൂപഭേദങ്ങൾ
വരുന്നതു പോലെ തന്നേ ഗുണവചനങ്ങളിൽ ചിലവക്കു രൂപഭേങ്ങൾ വരു
ന്നതുകൊണ്ടും ചിലവക്കു രൂപഭേദമൊന്നും വരാത്തതുകൊണ്ടും ഗുണവചനങ്ങ
ളെ പ്രത്യേകമായ ഒരു തരമാക്കി വിചാരിക്കുന്നു. ഇവയെ നാമങ്ങളിൽ ഉൾ
പ്പെടുത്താമെന്നു ഒരു പക്ഷമുണ്ടെങ്കിലും ഗുണവചനങ്ങൾക്കു ഒരു നാമത്തോടു
ചേൎന്നു നിന്നല്ലാതെ അൎത്ഥപൂൎത്തി വരാത്തതുകൊണ്ടു ഗുണവചനങ്ങളെ പ്രത്യേ
കമായ ഒരു ഗണമാക്കുന്നതു നല്ലതെന്നു വിചാരിച്ചിരിക്കുന്നു.

(3) ക്രിയാവിശേഷണങ്ങളിൽ ചിലവ നാമങ്ങളിൽനിന്നും
ചിലവ ക്രിയകളിൽനിന്നും ഉണ്ടായവ തന്നേ. എന്നാൽ നാ
മത്തിന്നും ക്രിയക്കും ഉള്ള പ്രവൃത്തികൾ വിട്ടു, കേവലം
വിശേഷണങ്ങളായി, ക്രിയാവ്യാപാരത്തിൽ ഉണ്ടാകുന്ന ഭേദ
ഗതികൾ കാണിക്കുന്നു. ഈ വിശേഷണങ്ങൾ സ്ഥലം, കാലം,
പ്രകാരം, പ്രമാണം, സംഖ്യ, ഗുണം, നിശ്ചയം, കാൎയ്യകാരണ
ഭാവം മുതലായ അൎത്ഥങ്ങളെ കാണിക്കും. (i. 109.)

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/26&oldid=197296" എന്ന താളിൽനിന്ന് ശേഖരിച്ചത്