താൾ:56A5728.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 8 —

നാരായണൻ, നാരായണി; കൊറുമ്പൻ, കൊറുമ്പി; ബാപ്പ ബാച്ചി.
ബ്രാഹ്മണൻ, ബ്രാഹ്മണി, താമരക്കണ്ണൻ, താമരക്കണ്ണി; തിയ്യൻ, തിയ്യത്തി.
അവൻ, അവൾ; ഇവൻ, ഇവൾ; യാപൻ, യാവൾ.

(2) ശേഷമുള്ള നാമങ്ങൾ പ്രായേണ നപുംസകങ്ങളാ
കുന്നു. കൂട്ടം, സൈന്യം, സമൂഹം, സത്യം, നയം, ഉറപ്പു,
വരവു, ചെലവു, തുടൎച്ച.

(3) സംസ്കൃതപ്രയോഗം അനുകരിച്ചു ഭാവനാമങ്ങളിലും
മറ്റും ലിംഗഭേദം കാണുന്നതുകൊണ്ടത്രേ 'പ്രായേണ’ എന്നു
പറഞ്ഞതു.

അത്ഭുതങ്ങളായ ശക്തികൾ; അരുണയായ്മിന്നുന്ന ശിശിരകരമഹിതകല;
ഈ ദുഷ്ടനായ വണ്ടു; ആൎയ്യന്റെ മധുരയായ വാക്കു കേട്ടു; എന്റെ പ്രാൎത്ഥന
ലബ്ധാവകാശ തന്നേ.

(4) സംജ്ഞാനാമം, മേയനാമം, ക്രിയാനാമം ഇവക്കു വ
ചനംനിമിത്തം സാധാരണമായി രൂപഭേദം വരികയില്ല.

ദ്രോണർ, ഭീഷ്മർ, കൃപർ, ബലഭദ്രർ, ശങ്കരാചാൎയ്യർ, രാമർ മുതലായവ
യിൽ ബഹുവചനം പൂജാൎത്ഥമാകുന്നു. രാമകൃഷ്ണന്മാർ മുതലായ ബഹുവച
നങ്ങളും ഉപയോഗിക്കാറുണ്ടു.

(5) വിഭക്തിനിമിത്തം രൂപഭേദം എല്ലാനാമങ്ങൾക്കും
വരും. സൎവനാമങ്ങൾക്കു സംബോധനയില്ല.

ജ്ഞാപകം. — എല്ലാ വിഭക്തികളിലും പ്രയോഗിക്കാത്തവയും ആഖ്യ
യായിരിക്കാത്തവയും ആയ നാമങ്ങളെ അവ്യയങ്ങളായിട്ടു വിചാരിക്കേണം.

2. ക്രിയകൾ.

11. ക്രിയയുടെ ലക്ഷണങ്ങൾ പറയാം:—

(1) ക്രിയ എല്ലായ്പോഴും വാക്യത്തിൽ ആഖ്യാതമായിരി
ക്കും. (i. 33–36.)

(2) ക്രിയാപദം ഇല്ലാത്ത വാക്യത്തിൽ നാമം ആഖ്യാത
മായ്വരാമെങ്കിലും ക്രിയയെ അധ്യാഹരിച്ചു നാമത്തെ ആഖ്യാ
തപൂരണമാക്കാം.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/24&oldid=197294" എന്ന താളിൽനിന്ന് ശേഖരിച്ചത്