താൾ:56A5728.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ബാലവ്യാകരണത്തിന്റെ രണ്ടാം ഭാഗമായ
വ്യാകരണമിത്രം.

സാരസംഗ്രഹം

i. വ്യാകരണനിൎവചനം.

1. വാക്കുകളെ വിഭാഗിച്ചു അൎത്ഥം നിൎണ്ണയിക്കുന്ന ശാ
സ്ത്രമാകുന്നു വ്യാകരണം. (i. 118)

(i) വ്യാകരണമെന്ന പദത്തിന്നു വിഭാഗം എന്നൎത്ഥം. പ്രകൃതിയും
പ്രത്യയവും ചേൎന്നു പദങ്ങൾ (i. 3) ഉണ്ടാകുന്നു. വ്യാകരണം പദങ്ങളെ
പ്രകൃതിപ്രത്യയങ്ങൾക്കായി (i. 57, 58) വിഭാഗിച്ചു അവയുടെ അൎത്ഥം നിശ്ചയി
ക്കുന്നു. പദങ്ങളെ നാമം, ക്രിയ, വിശേഷണം, അവ്യയം എന്നിങ്ങനെ
നാലു തരങ്ങളായി വിഭാഗിക്കുന്നു.

(ii) ലോകത്തിൽ അസംഖ്യം വസ്തുക്കൾ ഉണ്ടല്ലോ. അവയെ ഓരോ
ന്നായി അറിയുവാൻ കേവലം അസാധ്യമാകയാൽ നാം സൌകൎയ്യത്തിന്നു
വേണ്ടി അവയെ തരം തിരിക്കുന്നു. ഏതെങ്കിലും ഒരു സംഗതിയിൽ ഒക്കുന്ന
വസ്തുക്കളെ ഒരു തരമാക്കാം. അതുകൊണ്ടു ഒരു വൎഗ്ഗത്തിൽ ചേരുവാനാ
യിട്ടു വസ്തുക്കൾക്കു തമ്മിൽ സാമ്യം വേണം. ഇങ്ങനെ സാമ്യത്താലുണ്ടായ
വൎഗ്ഗമാകുന്നു ജാതി (i 13). വസ്തുക്കളുടെ സാമ്യത്താൽ വൎഗ്ഗങ്ങളുണ്ടാകുന്നതു
പോലെ തന്നേ വൎഗ്ഗങ്ങളുടെ സാമ്യത്താൽ പിന്നെയും വൎഗ്ഗങ്ങളുണ്ടാകും. വസ്തു
ക്കളെ വൎഗ്ഗങ്ങളാക്കി വിചാരിക്കുന്തോറും അവയെക്കുറിച്ചുള്ള ജ്ഞാനവും വൎദ്ധി
ക്കും. ഇങ്ങനെ ജ്ഞാനം എളുപ്പത്തിൽ സംപാദിപ്പാൻ കഴിയുന്നതുകൊണ്ടു
എല്ല ശാസ്ത്രങ്ങളിലും അവ ഉപപാദിക്കുന്ന വിഷയങ്ങളെ വിഭാഗിച്ചു തരം
തിരിക്കുന്നു. വിഷയങ്ങളുടെ ഐക്യം കണ്ടുപിടിച്ചാൽ ആ ശാസ്ത്രം സംപൂ
ൎണ്ണമായിരിക്കും.

1

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/17&oldid=205211" എന്ന താളിൽനിന്ന് ശേഖരിച്ചത്