താൾ:56A5728.pdf/165

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 149 —

(4) ധാതുക്കൾ എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിന്നു
സൎവ്വസമ്മതമായ ഉത്തരം ആരും പറഞ്ഞിട്ടില്ല.

192. (1) സംസ്കൃതവൈയാകരണന്മാർ ശബ്ദങ്ങൾക്കു
നാലു വൃത്തികളുണ്ടെന്നു പറയുന്നു. ദ്രവ്യം, ഗുണം, ക്രിയ,
യദൃച്ഛ എന്നിവയെ കാണിക്കുക തന്നേ. നാമങ്ങൾ ദ്രവ്യ
ത്തിന്റെയോ, ഗുണത്തിന്റെയോ ക്രിയയുടെയോ മനുഷ്യർ
ഇഷ്ടംപോലെ കല്പിച്ചുണ്ടാക്കിയ സംജ്ഞകളുടെയോ പേരാ
യിരിക്കും. യദൃച്ഛാശബ്ദങ്ങൾ സംജ്ഞാനാമങ്ങൾ ആകുന്നു.
ജ്ഞാനവിഷയങ്ങളെ അവർ ദ്രവ്യം, ഗുണം, ക്രിയ എന്നീ
മൂന്നു ജാതികളിൽ അടക്കുന്നു.

(2) ഭാഷയുടെ പ്രയോജനം അന്തൎഗ്ഗതമായ വിചാരങ്ങളെ
അറിയിക്കുന്നതിന്നാകയാൽ ഒരു വസ്തുവിനെക്കുറിച്ചു നാം പറ
യുമ്പോൾ ഒരു പേർ ആവശ്യമായ്വരും. ഈ പേർ വസ്തുവി
നെ മനസ്സിൽ ഉദിപ്പിക്കുന്ന ജ്ഞാനത്തിന്നു ഒത്തതായിരിക്കും.
ഈ പേരുകൾ നാമങ്ങൾ ആകുന്നു.

(3) ഗുണത്തിന്റെയും ക്രിയയുടെയും ആധാരമാകുന്നു
ദ്രവ്യം. ഗുണങ്ങളെക്കുറിച്ചു മാത്രം പറയുമ്പോൾ ഗുണനാ
മങ്ങൾ ഉപയോഗിക്കും. ഗുണത്തോടുകൂടിയ ദ്രവ്യത്തെ പറ
യുമ്പോൾ ഗുണവചനങ്ങൾ ഉപയോഗിക്കും. ദ്രവ്യത്തിലും
അതിന്റെ സ്ഥിതിയിലും, ഗുണങ്ങളിലും ഒരു ഭേദം ഉണ്ടാ
ക്കുന്നതാകുന്നു ക്രിയ. ക്രിയാവ്യാപാരത്തെ മാത്രം പറയുന്ന
തായാൽ ക്രിയാനാമങ്ങൾ ഉപയോഗിക്കും. കൎത്ത്രാദികാരക
ങ്ങളുടെ അപേക്ഷയോടു കൂടിപ്പറയുമ്പോൾ ക്രിയാപദങ്ങളെ
ഉപയോഗിക്കും. ക്രിയാവ്യാപാരത്തിൽ ഉണ്ടാകുന്ന വിശേഷ
ങ്ങളെ ക്രിയാവിശേഷണങ്ങൾ കാണിക്കും.

(4) നമ്മുടെ അറിവിൽ പെടുന്ന എല്ലാ വിഷയങ്ങളെയും
നാമം, ക്രിയ, ഭേദകം, അവ്യയം എന്ന ഭാഷാവിഭാഗങ്ങളെ

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/165&oldid=197435" എന്ന താളിൽനിന്ന് ശേഖരിച്ചത്