താൾ:56A5728.pdf/149

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 133 —

തലിംഗത്തെ പ്രമാണമാക്കുകയോ, മലയാളത്തിലും സംസ്കൃ
തത്തിലും ഒരേലിംഗമുള്ള ശബ്ദത്തെ ഉപയോഗിച്ചു സമാ
നാധികരണം വരുത്തുകയോ ചെയ്യും.

‘വനജ്യോത്സ്നി അനുരൂപനായ വൃക്ഷവരനോടു ചേൎന്നു’. വനജ്യോത്സ്നി
എന്നതു ഒരു വള്ളിയുടെ പേർ. അതിനെ ഒരു കന്യകയോടും വൃക്ഷത്തെ
ഭൎത്താവോടും ഉപമിച്ചിരിക്കയാൽ വൃക്ഷത്തോടു ചേൎന്നു എന്നു പറഞ്ഞാൽ അ
തിന്നു സ്വാരത്സ്യമില്ലാതെ വരുന്നു. അതു പരിഹരിപ്പാൻ വരൻ എന്ന പു
ല്ലിംഗം ഉപയോഗിച്ചിരിക്കുന്നു.

ക്ഷീണിച്ചോഷധിനാഥനസ്തശിഖരം പ്രാപിച്ചിടുന്നേകതഃ.

പൂന്തേൻ കവരുന്ന ദുഷ്ടവണ്ടത്താൻ അത്ര ഭവതിയുടെ മുഖത്തെ ആക്ര
മിക്കുന്നു.

180. (1) വിശേഷണങ്ങളായ നാമങ്ങൾ പ്രഥമവിഭക്തി
യിൽ വിശേഷ്യത്തോടു ചേരും. വിശേഷ്യത്തിന്നു ഏതു വിഭ
ക്തിയിലും വരാം.

പ്രണതശിവങ്കരി കവിമാതാവും; യദുകുലകമലദിനേശൻ കൃഷ്ണൻ; പരമ
സഖൻ മമ പാൎത്ഥൻ; നിൎമ്മലഗുണാ കമലാ; വിഷ്ണു ഭഗവാനും; വേട്ടക്കാരൻ
രാജാവിന്റെ; മംഗലൻ കമലനേത്രൻ; ധൃഷ്ടനാം ക്രോഷ്ടാവിനെ ജംബുകൻ
എന്നു ചൊല്ലും.

(2) ഈ സമാനാധികരണം സംബോധനയിൽ അധികം
കാണും.

ബാലേ, സുശീലേ, ശുകകുലമാലികേ; മ്ലേച്ഛകലേശ്വര, വീരശിഖാമണേ
സ്വച്ഛമതേ; മത്തകാശിനിയായ പാൎഷതി.

(3) വിശേഷണത്തെ വിശേഷ്യത്തോടു ചേൎപ്പാനായിട്ടു,
ആയ, ആയുള്ള, ആം, ആകും മുതലായ ശബ്ദന്യൂനങ്ങളെ
ചേൎക്കും.

ഗൎവ്വിതന്മാരായുള്ള പുത്രരെക്കണ്ടു, ജ്യേഷ്ഠനായുള്ള പുത്രൻ ഞാൻ; അന്ധ
നാമിവൻ; ശിഷ്ടരായ മഹാജനങ്ങൾ.

(4) വിശേഷണത്തിന്നും വിശേഷ്യത്തിന്നും ദ്വിതീയ, ചതു
ൎത്ഥി, സപ്തമി എന്നീ വിഭക്തികളിൽ സമാനാധികരണം
ചിലപ്പോൾ ഉണ്ടാകും.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/149&oldid=197419" എന്ന താളിൽനിന്ന് ശേഖരിച്ചത്