താൾ:56A5728.pdf/148

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 132 —

179. (1) രൂപഭേദം വരുന്ന വിശേഷണപദങ്ങൾക്കു വി
ശേഷ്യത്തിന്റെ ലിംഗവും വചനവും ഉണ്ടാകും.

മഹൎഷികന്യകമാർ അവരവരുടെ വയസ്സിന്നു അനുരൂപങ്ങളായ കുട
ങ്ങൾ എടുത്തു. താതകണ്വനു നിന്നെക്കാളും ഇവ പ്രിയതരങ്ങളാണു.
ഭൂചക്രമെല്ലാം നവനായകമാക്കിവെച്ചു. ധൃഷ്ടനാം ചന്ദ്രഗുപ്തൻ ഇത്തരം പറ
ഞ്ഞപ്പോൾ തുഷ്ടരായി ജ്യേഷ്ഠന്മാരും അച്ഛനും ഒരുപോലെ.

(2) മലയാളത്തിൽ നപുംസകങ്ങളായി ഉപയോഗിക്കുന്ന
നാമങ്ങൾ സംസ്കൃതത്തിൽ സ്ത്രീലിംഗമോ പുല്ലിംഗമോ ആ
യാൽ സംസ്കൃതപ്രയോഗം അനുകരിച്ചു മലയാളത്തിലും വി
ശേഷണങ്ങൾക്കു ലിംഗവചനങ്ങളിൽ പൊരുത്തമുണ്ടാകും.

ഭൂമി മൌൎയ്യനു വശയായി; അംഭോരാശിപരീതയാം ധരണി; അനിമേഷ
കളായ നേത്രപങ്ക്തികൾ; ദുഃഖപരവശയായ ചക്രവാകി വിലാപിക്കുന്നു; ചതു
രന്തയാം ധരണി; ഇവളുടെ ആകൃതി ദൎശനീയയായിരിക്കുന്നു; കീൎത്തി പിതാ
മഹനു ചിരകാലബാധിതയായി; മധുരകളായ വ്യാജവാക്കുകൾ; ഭവാന്റെ
സന്തതി അപരിക്ഷീണയായി ഭവിക്കും.

(3) ഇപ്പോൾ സാധാരണമായി ഈ വിധമുള്ള പൊരുത്തം
അധികം നടപ്പില്ല. വിശേഷ്യം നപുംസകവും ബഹുവച
നവും ആയാൽ വിശേഷണം ഏകവചനത്തിലും വരും.

നിഷ്ഠൂരമായ മുസലശൂലങ്ങളും; വാപികൾ കൂപങ്ങളും നിൎമ്മലമാക്കിടേണം;
എത്രയും ചെറുതായ സുഷിരങ്ങൾ; വ്യക്തമല്ലാതൊരു ലേഖയെഴുതീച്ചു; ചിത്ര
മായുള്ള രാജപ്രസാദങ്ങളും; പറക ശേഷമാം കഥകളൊക്കവേ; വിരുദ്ധമായ
ഗുണലക്ഷണങ്ങൾ; യാഗകൎമ്മങ്ങൾ മുഴുവൻ ആയി.

(4) വിശേഷ്യം സമൂഹനാമമായാൽ വിശേഷണവും ആ
ഖ്യാതവും ചിലപ്പോൾ ബഹുവചനത്തിലും വരും.

ഈ കൂട്ടമെല്ലാം സ്വൎഗ്ഗവാസികളായിരുന്നു. ഇവിടെത്തേ നിവാസികളായ
മനുഷ്യവൎഗ്ഗം. വാഴ്ത്തിനാർ കാണിജനം. കാലമേനിയുടെ സന്താനങ്ങളായി
ദുൎജ്ജനന്മാരെന്നു പ്രസിദ്ധിയുള്ള ഒരു അസുരസംഘം ഉണ്ടു.

(5) അചേതനവസ്തുക്കളിൽ മനുഷ്യരുടെ ഗുണങ്ങളെ ആ
രോപിച്ചാൽ ലിംഗം ആവശ്യമായ്വരുന്ന ദിക്കുകളിൽ സംസ്കൃ

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/148&oldid=197418" എന്ന താളിൽനിന്ന് ശേഖരിച്ചത്