താൾ:56A5728.pdf/147

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 131 —

5. പ്രധാനവാക്യം, ഉപവാക്യം, ആനുഷങ്ഗികവാക്യം, സജാതീയവാക്യം, ഇവ
യുടേ ലക്ഷണങ്ങൾ പറഞ്ഞു ഉദാഹരിക്കുക. 6. നാമവാക്യത്തിന്റെ പ്രവൃത്തി
എന്താകുന്നു? 7. ഭേദകവാക്യങ്ങൾ എത്ര വിധം? ഉദാഹരിക്കുക. 8. ക്രിയയെ
വിശേഷിക്കുന്ന ഉപവാക്യം ഏതു ക്രിയാരൂപങ്ങളിൽ അവസാനിക്കും?

v. സമാനാധികരണം, പൊരുത്തം.

177. ഭിന്നാൎത്ഥമുള്ള പദങ്ങൾ അന്വയിച്ചു അഭേദസം
ബന്ധം കാണിക്കുമ്പോൾ അവക്കു സമാനാധികരണം
ഉണ്ടെന്നു പറയും.

രാമൻ സുന്ദരൻ, സീത സുന്ദരി, വനം സുന്ദരം. ഇവിടെ രാമനും സുന്ദ
രനും ഒരുവൻ എന്നും, സീതയും സുന്ദരിയും ഒരുവളെന്നും, വനവും സുന്ദരവും
ഒന്നാകുന്നു എന്നും കാണിക്കുന്നതുകൊണ്ടു ഈ രണ്ടു പദങ്ങൾക്കു സമാനാ
ധികരണം ഉണ്ടു. (ii .107.)

178. (1) ആഖ്യക്കും ആഖ്യാതത്തിന്നും സമാനാധികര
ണം ഉണ്ടാകും.

രാമൻ വന്നാൻ, സീത പോയാൾ, നാം കൊടുത്തോം, അവർ ചൊന്നാർ.

(2) ആഖ്യക്കും ആഖ്യാതത്തിന്നും ലിംഗം, വചനം, പുരു
ഷൻ എന്നിവയിൽ പൊരുത്തം ഉണ്ടായിരിക്കേണം. ഇപ്പോൾ
ക്രിയയുടെ പുരുഷാദിപ്രത്യയങ്ങൾ ലോപിച്ചിരിക്കയാൽ രാ
മൻ വന്നു, സീത വന്നു, നാം വന്നു, കപ്പൽ വന്നു എന്ന ഒരേ
രൂപം എല്ലാടത്തും ഉപയോഗിക്കുന്നു.

(3) ആഖ്യാതം നാമമാകുന്നവെങ്കിൽ നാമത്തിന്നു ലിംഗം
നിയതമാകയാൽ ആഖ്യാതത്തിന്നും ആഖ്യക്കും ലിംഗത്തിൽ
പൊരുത്തം വരികയില്ല.

രാമൻ അതിന്നു പാത്രമല്ല. നീ ഇതിന്നു കാരണമാകുന്നു. ഊൎവ്വശി സ്വൎഗ്ഗ
ത്തിന്റെ അലങ്കാരവും ഇന്ദ്രന്റെ സുകുമാരമായ ആയുധവും ആകുന്നു. അമ്മ
തമ്പുരാൻ. റാണി മഹാരാജാവു. നാരിമാർകുലരത്നമാകിയ സുനന്ദ. അവ
നതു ഭരിപ്പാൻ പാത്രം. കല്പകവൃക്ഷം തന്നേ മൌൎയ്യനന്ദനൻ ബാലൻ. അവൾ
കുഞ്ചന്റെ പ്രാണനാണ്.
9✻

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/147&oldid=197417" എന്ന താളിൽനിന്ന് ശേഖരിച്ചത്